ശ്രീനഗർ : കോവിഡ് വൈറസ് ബാധക്കിടെയും, അതിർത്തിയിൽ പാകിസ്താന്റെ വെടി നിർത്തൽ കരാർ ലംഘനം.ജമ്മു കശ്മീരിലെ മാങ്കോട്ടിൽ നിയന്ത്രണ രേഖയ്ക്ക് സമീപം രാവിലെ 7:40 ഓടെയായിരുന്നു വെടിവയ്പും ഷെല്ലാക്രമണവും ഉണ്ടായത് . വാർത്ത ഏജൻസി എഎൻഐ ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെറിയ ആയുധങ്ങളും, ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Jammu & Kashmir: Pakistan violated ceasefire in Mankote today at about 7:40 AM by firing with small arms & shelling with mortars along LoC. Indian Army is retaliating.
— ANI (@ANI) April 7, 2020
ജമ്മുകാഷ്മീരില്‍ കുപ്വാര ജില്ലയില്‍ കഴിഞ്ഞ ദിവസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ രണ്ടു സൈനികര്‍ കൂടി മരിച്ചു, ഇതോടെ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം മൂന്നായി. ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. കുപ്വാരയിലെ കേരന്‍ സെക്ടറിലൂടെ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരരുമായാണ് സൈന്യം ഏറ്റുമുട്ടിയത്. ശനിയാഴ്ച തെക്കന്‍ കശ്മീരിലെ ബത്പുരയില്‍ നാലു ഭീകരരെ സേന വധിച്ചിരുന്നു. ബത്പുരയില്‍ വധിച്ചത് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെയാണെന്നാണ് ജമ്മു കാഷ്മീര്‍ പോലീസ് പറയുന്നത്.
Post Your Comments