തിരുവനന്തപുരം: ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെപ്പറ്റി പാക്കിസ്ഥാന്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നയതന്ത്രജ്ഞന്‍ ടി പി ശ്രീനിവാസന്‍. ഇന്ത്യ യുദ്ധം തുടങ്ങിയെന്നും വലിയ നഷ്ടങ്ങളുണ്ടാക്കിയെന്നുമൊക്കെ പ്രചാരണം അവര്‍ അഴിച്ചുവിടാന്‍ ശ്രമം നടത്തുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത് .
മാത്രമല്ല പാക്കിസ്ഥാന്‍ ന്യൂക്ലിയര്‍ ബ്ലാക്ക്മെയിലിംഗും നടത്താനുളള സാധ്യതയും തളളിക്കളയാന്‍ സാധിക്കില്ലെന്നും ടി പി ശ്രീനിവാസന്‍ പറഞ്ഞു. കാര്‍ഗില്‍ സമയത്തെ സാഹചര്യവുമായി ബാലാക്കോട്ട് ആക്രമണത്തെ താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും ടി പി ശ്രീനിവാസന്‍ പറഞ്ഞു. ആണവ ആയുധങ്ങള്‍ കൈവശമുള്ള അയല്‍ രാജ്യങ്ങള്‍ തമ്മില്‍ അസുഖകരമായ സാഹചര്യം വരുമ്ബോള്‍ ലോകശ്രദ്ധ ഇന്ത്യയിലേക്ക് വരുമെന്നും ടി പി ശ്രീനിവാസന്‍ പറയുന്നു.
തീവ്രവാദികള്‍ ചെയ്യുന്നത് സ്വാതന്ത്രത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്ന് ധരിക്കുന്ന ലോകരാഷ്ട്രങ്ങള്‍ ഇപ്പോഴുമുണ്ട്. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളും ഇനിയുള്ള നീക്കങ്ങള്‍ വളരെ കരുതലോടെയാവുമെന്നും ടി പി ശ്രീനിവാസന്‍. എന്നാല്‍ ഇന്ത്യ ഒരിക്കലും ആദ്യം ആണവ ആയുധങ്ങള്‍ പ്രയോഗിക്കുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം. ഒരു പ്രദേശിക ന്യൂസ് ചാനല്‍ ചര്‍ച്ചയിലാണ് അദ്ദേഹം പ്രതികരിച്ചത്.
Post Your Comments