കല്ലമ്ബലം: കഴിഞ്ഞ മൂന്നു മാസമായി കല്ലമ്ബലം, കിളിമാനൂര്‍, വെഞ്ഞാറമൂട് പ്രദേശങ്ങളിലെ നാട്ടുകാരടെ പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ് ഒരു അജ്ഞാത ജീവി. ഇതു പുലി ആണെന്നും അല്ല കടുവയാണെന്നും വരെ നാട്ടുകാര്‍ക്ക് സംശയമായി. പേടിച്ചിട്ട് നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയാണ്. എന്നാല്‍ ഇത് നായ് കറുക്കന്‍ അല്ലെങ്കില്‍ തെരുവുനായ ഇതില്‍ ഏതെങ്കിലും ആകാനാണ് 100 ശതമാനം സാധ്യത എന്ന് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍ ഡോ.ജാഫര്‍ പാലോടും കേരള യൂണിവേഴ്‌സിറ്റി സുവോളജി അദ്ധ്യാപകന്‍ ഡോ.സൈനുദീന്‍ പട്ടാഴിയും അറിയിച്ചു.
Also Read:പ്രധാനമന്ത്രിയെ സ്വീകരിക്കാനൊരുങ്ങി പത്തനംതിട്ട; ആവേശത്തിൽ എൻഡിഎ പ്രവർത്തകർ
വാര്‍ത്ത വന്നതു മുഴുവന്‍ ശ്രദ്ധയില്‍ വന്നതോടെ ഇവര്‍ പല സ്ഥലങ്ങളില്‍ നിന്ന് ലഭിച്ച കാല്‍പാടുകളും മറ്റ് വിവരങ്ങളും ശേഖരിച്ച് നടത്തിയ ഗവേഷണത്തില്‍ ആണ് ഇക്കാര്യം മനസ്സിലാക്കിയത്. എന്നാല്‍ പുലിപ്പേടിയിലാണ് ഇവിടുത്തെ നാട്ടുകാര്‍. ഈ അജ്ഞാത ജീവിക്ക് പുലിയുടെ സാദൃശ്യം ഉണ്ടെന്നും പുലി ആണെന്നും മറ്റുമുള്ള വാര്‍ത്തകളാണ് നാട്ടുകാരെ പരിഭ്രാന്തിയില്‍ ആക്കിയത്.
അജ്ഞാത ജീവിയെ കണ്ടെന്നു പറയുന്ന സ്ഥലങ്ങളില്‍ എങ്ങും പുലി, നീലഗിരി കടുവ തുടങ്ങിയ വന്യ ജീവികള്‍ ഇറങ്ങാനുള്ള ഒരു സാധ്യതകളും ഇല്ല. കണ്ടെത്തിയ കാല്‍പ്പാടുകള്‍ എല്ലാം തെരുവ് നായയുടെ സാദൃശ്യം ഉള്ളവയാണ്. നായ് കുറുക്കനും തെരുവു നായകളും കാഴ്ചയില്‍ ഒരു പോലെ തന്നെ തോന്നും. നായ് കുറുക്കന്‍ അക്രമി ആണ്. കുറുക്കനും നായകളും ഇണ ചേര്‍ന്ന് ഉണ്ടാകുന്ന ഇനമാണ് നായ് കുറുക്കന്‍. ഇവയെ കുറിച്ച് അധികം പഠനങ്ങള്‍ നടന്നിട്ടില്ല. കോഴി,ആടുകള്‍ എന്നിവയുള്ള പ്രദേശം മണത്ത് അറിയാനുള്ള കഴിവുണ്ട്. രാത്രി കാലങ്ങളില്‍ ഇത്തരം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ചുറ്റി തിരിയുകയും തരം കിട്ടിയാല്‍ ഇവയെ കടിച്ചു കീറി മാംസം കഴിക്കുകയും ചെയ്യും.
കല്ലമ്ബലത്ത് കണ്ടെത്തിയ കാല്‍പാടുകള്‍ നായ് പുലിയുടെ ആകാം എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും നായ് പുലി എന്നൊരു വര്‍ഗം ഇല്ലെന്ന് ഗവേഷണ സംഘം പറയുന്നു. അതിനാല്‍ പുലിയെ കണ്ടു പുലിയുടെ സാദൃശ്യം തോന്നി എന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതം ആണെന്നും അജ്ഞാത ജീവിയുടെ പേരില്‍ സ്ഥലത്ത് കറങ്ങുന്നത് തെരുവു നായ്ക്കളോ,നായ്ക്കുറുക്കനോ ആണ് എന്നും അതിനാല്‍ ആരും പരിഭ്രാന്തി ആകേണ്ട കാര്യമില്ലെന്നും ഗവേഷക സംഘം അറിയിച്ചു.
Post Your Comments