
മംഗളുരു: ഇവിടുത്തെ ഏറ്റവും ശക്തിസ്വരൂപിണിയായ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലെ വഴിപാടു ബോക്‌സിലേക്ക് ( ഭണ്ഡാരം ) ഗർഭ നിരോധന ഉറയും മറ്റും വലിച്ചെറിഞ്ഞ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതികൾ തനിയെ സറണ്ടർ ആക്കുകയായിരുന്നു.
കോരഗജ്ജ കട്ടേ (ആത്മീയ ആരാധനയ്ക്കുള്ള ക്ഷേത്രം) പുരോഹിതനോട് ഇരുവരും നേരത്തെ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും ആരാധനാലയം അധികൃതരുടെ മുമ്പാകെ കീഴടങ്ങിയതായും ഇവരെ പിന്നീട് പോലീസിന് കൈമാറുകയുമായിരുന്നു എന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
തങ്ങളുടെ കുറ്റം സമ്മതിച്ചതായി ആരോപിക്കപ്പെടുന്ന ‘നെമോത്സവ’ ഉത്സവ വേളയിൽ (‘ഭൂട്ട കോല-ആത്മീയ ആരാധനയുടെ പ്രകടനം) ക്ഷേത്ര അധികൃതർ തങ്ങളെ വിളിപ്പിച്ചതായി സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. സംഭവത്തിൽ പങ്കുള്ള ഇരുവരുടെയും സുഹൃത്തായ മറ്റൊരു പ്രതി നവാസ് അടുത്തിടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാൽ മരിച്ചുവെന്ന് കമ്മീഷണർ പറഞ്ഞു.
ഇതിനു ശേഷം അവരിൽ ഒരാളായ തൗഫീഖിനും കടുത്ത ആരോഗ്യപ്രശ്നങ്ങളും അഭിമുഖീകരിച്ചു. പ്രതികൾ ഇതര സമുദായക്കാരാണ്. ഇതോടെ പരിഭ്രാന്തിയിലായ മറ്റു രണ്ടു പ്രതികൾ ദേവിയുടെ കോപത്തെ ഭയന്ന്, ക്ഷേത്രദേവതയായ കൊരഗജ്ജയ്ക്ക് മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചു. ഇതിനെ തുടർന്നാണ് ക്ഷേത്രപുരോഹിതനോട് ഇവർ സംഭവം വെളിപ്പെടുത്തിയത്. കുറഞ്ഞത് മൂന്ന് സ്ഥലങ്ങളിലെങ്കിലും പ്രതികൾ സമാനമായ പ്രവർത്തികൾ നടത്തിയിട്ടുണ്ടെന്നും അന്വേഷണം തുടരുമെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
Post Your Comments