ദോഫാര്‍: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലെ മത്സ്യ നിയന്ത്രണ സംഘവും റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റല്‍ ഗാര്‍ഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ ബോട്ടുകളില്‍ നിന്നും നിരവധി പ്രവാസികളെ അനധികൃതമായി മത്സ്യബന്ധനം നടത്തിയതിന് അറസ്റ്റ് ചെയ്തിരിക്കുന്നു. മന്ത്രാലയം അനുവദിച്ചിട്ടുള്ള കാലയളവിലല്ലാതെ മത്സ്യബന്ധനത്തിലേര്‍പ്പെട്ട ഒമാന്‍ സ്വദേശികളെയും പരിശോധന സംഘം അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിക്കുകയുണ്ടായി.
Post Your Comments