ലണ്ടന്‍: കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ആസ്‌ട്ര സെനെക്ക വാക്‌സിന് പാർശ്വഫലമുണ്ടെന്നു കണ്ടെത്തൽ. ഈ വാക്സിൻ സ്വീകരിച്ചവരിൽ അത്യപൂര്‍വമായ രക്തം കട്ടപിടിക്കുന്ന രോഗം. ബ്രിട്ടനിൽ 25ഓളം പേര്‍ക്കാണ് ഈ രോഗം കണ്ടെത്തിയത്. മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത്കെയര്‍ പ്രോഡക്‌ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ റിപ്പോർട്ട് പ്രകാരം 30 പേര്‍ക്ക് ആകെ രോഗം സ്ഥിരീകരിച്ചു.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച ആസ്‌ട്ര സെനെക്ക വാക്‌സിനു യൂറോപ്പില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. 18.1 മില്യണ്‍ ഡോസുകള്‍ കുത്തിവച്ചപ്പോള്‍ ആകെ 30 പേര്‍ക്കാണ് രോഗമുണ്ടായത്. കൂടാതെ ഇത്തരം സംഭവങ്ങള്‍ ആറ് ലക്ഷത്തില്‍ ഒന്ന് മാത്രമാണെന്നും ഏജന്‍സി പറയുന്നു.
യൂറോപ്യന്‍ യൂണിയനിലെ വിദഗ്‌ദ്ധര്‍ ആസ്‌ട്ര സെനെക്ക വാക്‌സിനും അപൂര്‍വമായ രക്തം കട്ടപിടിക്കുന്ന രോഗവും തമ്മില്‍ ബന്ധമുണ്ടെന്ന് മുൻപും അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തില്‍ 62ഓളം കേസുകളാണ് അവര്‍ കണ്ടെത്തിയത്. രോഗവിവരം പുറത്തുവന്നതിന് പിന്നാലെ യുവാക്കള്‍ ആസ്‌ട്ര സെനെക്ക വാക്‌സിന്‍ സ്വീകരിക്കുന്നത് ജര്‍മ്മനി തടഞ്ഞിരിക്കുകയാണ്.
ബ്രിട്ടണില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന ഫൈസര്‍ വാക്‌സിന് ഇത്തരം പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. കൊവിഡിനെതിരെ ഉയര്‍ന്ന പ്രതിരോധം തീര്‍ക്കുന്നതെന്ന് തെളിഞ്ഞവയാണ് ആസ്‌ട്ര സെനെക്ക വാക്‌സിനും ഫൈസര്‍ വാക്‌സിനും.
Post Your Comments