തിരുവനന്തപുരം: കേരളത്തിൽ ഇക്കുറി ബി.ജെ.പി അധികാരമേറുകയോ ചുരുങ്ങിയ പക്ഷം കിങ്മേക്കറുടെ റോൾ ഏറ്റെടുക്കുകയോ ചെയ്യുമെന്ന് പാലക്കാട് ബിജെപി സ്ഥാനാർഥി മെട്രോമാൻ ഇ. ശ്രീധരൻ. ”ഞാൻ തീർച്ചയായും വിജയിക്കും. ബി.ജെ.പി ഏറ്റവും ചുരുങ്ങിയത് 40 സീറ്റെങ്കിലും സ്വന്തമാക്കും. അത് 75 വരെയെത്താം”- ഇംഗ്ലീഷ് പത്രം ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് ഇ. ശ്രീധരൻ ഇക്കാര്യം പറഞ്ഞത്.
”അധികാരം പിടിക്കാൻ ബി.ജെ.പിക്ക് ഇത്തവണ ലഭിച്ച മികച്ച അവസരമാണിത്. അതില്ലെങ്കിൽ കിങ്മേക്കറെങ്കിലും ആകും. കേരളം ആരു ഭരിക്കണമെന്ന് ബി.ജെ.പി തീരുമാനിക്കും. അത്രക്ക് വലിയതോതിലുള്ള കൂറുമാറ്റമാണ് ബി.ജെ.പിയിലേക്ക്. പാർട്ടി പ്രതിഛായ തീർത്തും വ്യത്യസ്തമാണിപ്പോൾ. ഞാൻ പാർട്ടിക്കൊപ്പം ചേർന്നതോടെ പ്രത്യേകിച്ചും. പ്രശസ്തിയും കഴിവും പെരുമയുമുള്ള എന്നെ പോലെ ഒരാളെ ലഭിച്ചതോടെ ആളുകൾ ബി.ജെ.പിയിൽ കൂട്ടമായി ചേരുകയാണ്”. ശ്രീധരൻ പറഞ്ഞു.
മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അത് പാർട്ടി തീരുമാനിക്കുമെന്നും അതുവേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ശ്രീധരൻ വ്യക്തമാക്കി.
Post Your Comments