ഡീസലും പെട്രോളും ഇനി ആവശ്യക്കാരുടെ അടുത്തേക്ക് എത്തും; മൊബൈല്‍ പെട്രോള്‍ പമ്പ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്തു. കറ്റാനം മോഹന്‍ ഫ്യുവല്‍സ് ഉടമ മോഹന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. 6000 ലിറ്റര്‍ കപാസിറ്റിയുള്ളതാണ് വാഹനം. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഉല്‍പന്നമാണ് മോഹന്‍ ഫ്യുവല്‍സ് നല്‍കുന്നത്.
ആശുപത്രി വലിയ കകമ്പനികൾ എന്നിവയ്ക്കും വാഹനങ്ങള്‍ക്കും സ്ഥലത്ത് എത്തി യൂണിറ്റ് ഇന്ധനം നിറക്കും. ഭാരത് ബെൻസിന്റെ 1015 ആര്‍ ഷാസിയിലാണ് അഗ്നി രക്ഷാ മാര്‍ഗങ്ങള്‍ ഉള്‍പെടെ എല്ലാ ആധുനിക സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് യൂണിറ്റ് നിര്‍മിച്ചിട്ടുള്ളത്. യൂണിറ്റിലേക്ക് ഇന്ധനം നിറയ്ക്കാനായി പ്രത്യേകം ക്യാനറിയും മോഹന്‍ ഫ്യൂവല്‍സില്‍ നിര്‍മിച്ചിട്ടുണ്ട്.
വാഹനത്തിന്റെയും യൂണിറ്റിന്റെയും ഫിറ്റ്നസ് പരിശോധന എ.എം.വി മാരായ കുര്യന്‍ജോണ്‍, എം. ശ്യാംകുമാര്‍, ബി. ജയറാം എന്നിവര്‍ നിര്‍വഹിച്ചു.
Post Your Comments