Latest NewsKeralaNews

കേന്ദ്രം ജനവിരുദ്ധ നടപടികൾ തുടരുമ്പോൾ കേരളത്തിൽ പിണറായി സർക്കാർ ജനക്ഷേമ വികസന പ്രവർത്തനങ്ങൾ നടത്തി; പ്രകാശ് കാരാട്ട്

കോഴിക്കോട് : മറ്റു രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളെ ബിജെപിയിലെത്തിക്കുന്ന ഏജൻസിയായി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ മാറിയെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്. കോൺസ് നേതാക്കൾക്കെതിരെ പലയിടത്തും കേന്ദ്ര ഏജൻസികൾ കേസെടുത്തു. അവർ ബിജെപിയിൽ ചേർന്ന് കേസ് ഒഴിവാക്കി. ഇടതുപക്ഷ നേതാക്കൾക്കെതിരെ ഇത്തരം ഭീഷണി വിലപ്പോവില്ല. ഇടതുപക്ഷത്തെ വെല്ലുവിളിക്കുന്ന യുഡിഎഫിനും ബിജെപിക്കുമൊപ്പം മൂന്നാം കക്ഷിയായി ഇപ്പോൾ കേന്ദ്ര ഏജൻസികൾ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോവിഡ് ദുരിതങ്ങൾക്കൊപ്പം മോദി സർക്കാറിന്റെ ജനവിരുദ്ധ നടപടികളും ജനങ്ങൾക്ക് ഇരട്ടി പ്രഹരമായി. കാർഷിക- തൊഴിലാളിവിരുദ്ധ ബില്ലുകൾ കോർപറേറ്റുകളെ സഹായിക്കാൻ മോദി സർക്കാർ നടപ്പാക്കി. പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ കുത്തകൾക്ക് വിൽക്കുന്നു. ഭരണഘടന അട്ടിമറിക്കുന്നതും മതേതര മൂല്യം തകർക്കുന്നതുമായ സമീപനമാണ് കേന്ദ്ര സർക്കാരിന്റേതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

Read Also :  കോണ്‍ഗ്രസ്​-ഡിഎംകെ സഖ്യം അധികാരത്തിലെത്തിയാല്‍ സ്​ത്രീകള്‍ക്ക്​ രക്ഷയില്ല; യോഗി

ആർഎസ്എസിന്റെ ഹിന്ദു രാഷ്ട്ര അജണ്ട നടപ്പാക്കാൻ കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ തടയുന്നു. കേന്ദ്ര സർക്കാർ ജനവിരുദ്ധ നടപടികൾ തുടരുമ്പോൾ കേരളത്തിൽ ഇടതു സർക്കാർ ജനക്ഷേമ വികസന പ്രവർത്തനങ്ങൾ നടത്തി. ഇത് ജനങ്ങൾക്ക് ആശ്വാസമായി. പൊതു മേഖല സ്ഥാപനങ്ങൾ ഇവിടെ ലാഭത്തിലാക്കി. പെൻഷൻ കൂട്ടി. ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കി.കാർഷിക മേഖല ശക്തിപ്പെടുത്തി. ആരോഗ്യ രംഗത്തും മികവ് പുലർത്തി. ഇങ്ങനെ സമഗ്ര മേഖലയിലും പിണറായി സർക്കാർ ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button