കോയമ്പത്തൂർ: കോയമ്പത്തൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ്-ഡിഎംകെ സഖ്യത്തെ കടന്നാക്രമിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ്-ഡി.എം.കെ സഖ്യം അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് യാതൊരു രക്ഷയുമുണ്ടാകില്ലെന്ന് യോഗി പറഞ്ഞു.
ബിജെപി-എഐഎഡിഎംകെ അധികാരത്തിലെത്തിയാൽ വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും കോൺഗ്രസിലും ഡിഎംകെയിലും കുടുംബാധിപത്യമാണെന്നും യോഗി കൂട്ടിച്ചേർത്തു.
Read Also : ദാദസാഹിബ് ഫാൽക്കെ പുരസ്കാരം; രജനികാന്തിന് ആശംസയറിയിച്ച് പ്രധാനമന്ത്രി
കോയമ്പത്തൂർ സൗത്ത് മണ്ഡലം സ്ഥാനാർഥി വാനതി ശ്രീനിവാസന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യോഗി പുളിയ കുളം ഗണേഷ ക്ഷേത്രം സന്ദർശിച്ചു. യോഗിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കോമ്പത്തൂരിലെ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ വ്യാപക അക്രമം ഉയർന്നതായി പരാതിയുണ്ട്.
Post Your Comments