അനാവശ്യ ചെലവുകള്‍ കാരണം സംസ്ഥാന സര്‍ക്കാർ ഓരോ മലയാളിയേയും 55,000 രൂപ കടക്കാരനാക്കിയെന്ന് ഉമ്മന്‍ചാണ്ടി. വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങള്‍ പങ്കുവെച്ചാണ് ഉമ്മന്‍ചാണ്ടിയുടെ ആരോപണം. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഒഴിയും മുമ്പ് സംസ്ഥാനത്തെ പൊതു കടം 1,57,370 കോടി രൂപയായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം പിണറായി സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ പൊതുകടം 3,01,642 കോടിയായി. ഇടതുസര്‍ക്കാര്‍ ചെലവിനു പണം കണ്ടെത്താനായി തോന്നിയ പോലെ കടമെടുത്തതാണ് കേരളത്തിന്റെ കടം മൂന്ന് ലക്ഷം കോടിയില്‍ എത്താന്‍ പ്രധാന കാരണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇടതു സര്‍ക്കാരിന്റെ തോന്നുംപടിയുള്ള അനാവശ്യ ചെലവുകള്‍ കാരണം സംസ്ഥാനത്തെ പൊതു കടം പെരുകുകയാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം 3,01,642 കോടി രൂപയാണ്. ഇടതു സര്‍ക്കാരിന്റെ മണ്ടന്‍ സാമ്പത്തിക നയം കാരണം ഓരോ മലയാളിയും ഇന്ന് 55,000 രൂപ കടക്കാരാണെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. ഇടതുസര്‍ക്കാര്‍ ചെലവിനു പണം കണ്ടെത്താനായി തോന്നിയ പോലെ കടമെടുത്തതാണ് കേരളത്തിന്റെ കടം മൂന്ന് ലക്ഷം കോടിയില്‍ എത്താന്‍ പ്രധാന കാരണം. അഞ്ചു വര്‍ഷം ഭരിച്ച് മുടിച്ച് ഇടതു സര്‍ക്കാര്‍ ഗുരുതരമായ കടക്കെണിയിലാണ് നമ്മുടെ നാടിനെ തള്ളിവിട്ടത്.
ഇടതു സർക്കാരിന്റെ തോന്നുംപ്പടിയുള്ള അനാവശ്യ ചെലവുകൾ കാരണം സംസ്ഥാനത്തെ പൊതു കടം പെരുകുകയാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍…
Posted by Oommen Chandy on Wednesday, 31 March 2021
Post Your Comments