തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വിഡി സതീശന്‍ ഇന്ന് തലസ്ഥാനത്തെത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നാളെ നിയമസഭ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് തന്നെ തുടരും.
Also Read:രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നിയമസഭ സമ്മേളനം നാളെ ; പ്രതിപക്ഷത്ത് കെ. കെ രമ
സതീശനെ പിന്തുണയ്ക്കണമെന്ന് സോണിയ ഗാന്ധി ഇന്നലെ ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും ഫോണില്‍ വിളിച്ച് അഭ്യര്‍ത്ഥിച്ചിരുന്നു. ഹൈക്കമാന്റ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും എല്ലാ പിന്തുണയും ഉണ്ടാകുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പ്രതികരിച്ചത്.
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. നാളെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് തന്നെ തുടരും. ചരിത്രവിജയവുമായി തുടര്‍ഭരണത്തിലെത്തിയ സര്‍ക്കാറിനെ പിണറായി വിജയന്‍ നയിക്കുമ്പോഴാണ് പ്രതിപക്ഷത്ത് പുതിയ നായകനായി ഇനി വിഡി സതീശന്‍ എത്തുക. വമ്പന്‍ തെരഞ്ഞെടുപ്പ് തോല്‍വിക്കും പ്രതിപക്ഷനേതാവിന്‍റെ തെരഞ്ഞെടുപ്പ് നീണ്ടതിനും ചെന്നിത്തലയെ മറികടന്നതിനുമൊക്കെ ഭരണപക്ഷനിരയില്‍ നിന്നുയരുന്ന വിമര്‍ശനങ്ങളെ നേരിടല്‍ വെല്ലുവിളിയാണ്.
Post Your Comments