മസ്കറ്റ്: കൊറോണ വൈറസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ഒമാനിലെ ബുറേമി ഗവര്‍ണറേറ്റില്‍ അഞ്ചുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കൊറോണ വൈറസ് രോഗബാധയെ പ്രതിരോധിക്കുവാന്‍ ഒമാന്‍ സുപ്രിം കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്നാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ കണ്ടെത്തല്‍. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പൊലീസിന്റെ അറിയിപ്പില്‍ പറയുകയുണ്ടായി.
Post Your Comments