ഓൾറൗണ്ടർ മിച്ചൽ മാർഷ് ഐപിഎല്ലിൽ നിന്ന് പിന്മാറിയതിന് പിന്നാലെ പകരക്കാരനെ കണ്ടെത്തി സൺറൈസേഴ്സ് ഹൈദരാബാദ്. ബയോ ബബിളിൽ വളരെ അധികം സമയം ചിലവഴിക്കേണ്ടി വരുമെന്നതിലാണ് സൺറൈസേഴ്സ് ഹൈദരാബാദ് താരം ഐപിഎല്ലിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. എന്നാൽ താരത്തിന് പകരക്കാരനെ വളരെ പെട്ടെന്ന് തന്നെ ടീം മാനേജ്മെന്റ് കണ്ടെത്തിയിരുന്നു. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്സ്മാൻ ജേസൺ റോയിയെയാണ് സൺറൈസേഴ്സ് ഹൈദരാബാദ് തങ്ങളുടെ തട്ടകത്തിലേക്ക് എത്തിച്ചത്.
കെയ്ൻ വില്യംസൺ, ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോഎന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയിലേക്കാണ് റോയ് എത്തുന്നത്. കഴിഞ്ഞ അഞ്ച് അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ 132 സ്ട്രൈക്ക് റേറ്റിൽ ൧൪൪ റൺസ് എടുത്ത മികച്ച ഫോമിലുമാണ്. പക്ഷെ മാർഷിനെ പോലൊരു ഓൾ റൗണ്ടറിനെ നഷ്ടപ്പെട്ടതും ടീമിന് തിരിച്ചടിയാകും.
രണ്ട് കോടി രൂപയുടെ അടിസ്ഥാന വിലയ്ക്കാണ് സൺറൈസേഴ്സ് ഹൈദരാബാദ് 2020 ലെ ഐപിഎൽ ലേലത്തിൽ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ സൺറൈസേഴ്സിന്റെ റോയൽ ചലഞ്ചേഴ്സ്ബാംഗ്ലൂരിനെതിരേയുള്ള മത്സരത്തിൽ പരിക്കേറ്റ താരം ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു. പകരം ജേസൺ ഹോൾഡറെ സൺറൈസേഴ്സ് ടീമിലെത്തിക്കുകയായിരുന്നു.
Post Your Comments