പൂനെ: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. എംഎസ് ധോണി ചെന്നൈയുടെ നായകസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്റെ സവിശേഷത. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ എട്ട് കളിയില്‍ ആറിലും തോറ്റു. സീസണിൽ ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ചാലേ ചെന്നൈയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിയൂ.
ബാറ്റ്സ്മാൻമാരുടെ മോശം ഫോമാണ് ചെന്നൈയെ അലട്ടുന്ന പ്രധാന പ്രശ്‌നം. റിതുരാജ് ഗെയ്കവാദ്, മൊയീന്‍ അലി, റോബിന്‍ ഉത്തപ്പ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊന്നും വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്നില്ല. അമ്പാട്ടി റായുഡു, ശിവം ദുബെ എന്നിവരാവട്ടെ സ്ഥിരത കാണിക്കുന്നുമില്ല. ബൗളിംഗ് നിരയും മോശം ഫോമിലാണ്.
Read Also:- എല്ലുകള്‍ക്ക് നല്ല ശക്തി നല്‍കാന്‍!
അതേസമയം, പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനാവും ഹൈദാരാബാദിന്റെ ശ്രമം. എട്ടു കളികളിൽ അഞ്ച് ജയവുമായി നാലാം സ്ഥാനത്താണ് ഹൈദാരാബാദ്. അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം എന്നിവരുടെ ഫോമിലാണ് ടീമിന്റെ പ്രതീക്ഷ. ഭുവനേശ്വര്‍ കുമര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക് എന്നിവരുടെ പേസ് കരുത്തും ഹൈദരബാദിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.
Post Your Comments