CricketLatest NewsNewsSports

തെവാട്ടിയയും റാഷിദും ജ്വലിച്ചു സണ്‍റൈസേഴ്സ് ചാരമായി

മുംബൈ: ഐപിഎല്ലില്‍ ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് തകർപ്പൻ. 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് അവസാന പന്തിലാണ് വിജയം സ്വന്തമാക്കിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് ജയം ഉറപ്പിച്ചെങ്കിലും തെവാട്ടിയയും റാഷിദും ചേർന്ന് മത്സരം തിരിച്ചു. അവസാന രണ്ടോവറില്‍ 35 റണ്‍സ് അടിച്ചെടുത്ത് തെവാട്ടിയയും റാഷിദും ഗുജറാത്തിനെ ജയത്തിലേക്ക് നയിച്ചു.

മാര്‍ക്കോ ജാന്‍സണ്‍ എറിഞ്ഞ അവസാന ഓവറില്‍ 22 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് തന്നെ സിക്സ് പറത്തി തെവാട്ടിയ ഗുജറാത്തിന് ജയ പ്രതീക്ഷ നല്‍കി. രണ്ടാം പന്തില്‍ തെവാട്ടിയയുടെ സിംഗിള്‍. മൂന്നാം പന്തില്‍ റാഷിദ് ഖാൻ സിക്സ് നേടി. നാലാം പന്തില്‍ റൺസെടുക്കാൻ റാഷിദ് ഖാന് കഴിഞ്ഞില്ല.

Read Also:- അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ കറുവപ്പട്ട

ഗുജറാത്തിന് ജയിക്കാന്‍ രണ്ട് പന്തില്‍ ഒമ്പത് റണ്‍സ്. അഞ്ചാം പന്തില്‍ വീണ്ടും റാഷിദിന്‍റെ സിക്സര്‍. ഒരു പന്തില്‍ ജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍സ്. അവസാന പന്തില്‍ ഫൈന്‍ ലെഗ്ഗിന് മുകളിലൂടെ റാഷിദിന്‍റെ രണ്ടാം സിക്സര്‍. സീസണിൽ ഗുജറാത്തിന്റെ ഏഴാം ജയം. ജയത്തോടെ ഗുജറാത്ത് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. സ്കോര്‍:- സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 195-6, ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 199-5.

shortlink

Related Articles

Post Your Comments

Related Articles


Back to top button