KeralaNattuvarthaLatest NewsNews

യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചു; സിപിഎമ്മാണെന്ന ആരോപണവുമായി യുഡിഎഫ്

ഫെയ്സ്ബുക്ക് ലൈവ് ചെയ്തയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കായംകുളം: നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്തു നിന്നും ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീടിനു നേരെ ആക്രമണം. കായംകുളം പുതുപ്പള്ളിയിലുള്ള വീടിന്റെ ജനലുകള്‍ തകര്‍ത്തു. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് യുഡിഎഫ് ആരോപിച്ചു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ തത്സമയം അരിതയുടെ വീടിന്റെ വീഡിയോ സിപിഎം പ്രവര്‍ത്തകര്‍ അടുത്തിടെ പ്രചരിപ്പിച്ചിരുന്നു. ഫെയ്സ്ബുക്ക് ലൈവ് ചെയ്തയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button