ഭോപ്പാൽ: ഹോളി ആഘോഷത്തിനിടെ മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിറ്റൈസർ കുടിച്ച രണ്ട് പേർ മരിച്ചു. മദ്ധ്യപ്രദേശിലെ ഭിൻഡ് ജില്ലയിലെ ചതുർവേദി നഗറിലാണ് സംഭവം. റിങ്കു ലോധി, അമിത് രജ്പുത് എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്തായ സഞ്ജു അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Read Also: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്; പതിനൊന്ന് മാസത്തിനിടെ ഏറ്റവും താഴ്ന്ന വില
സാനിറ്റൈസറിലെ എഥനോളിന്റെ അംശം കൂടുതലായതാണ് മരണത്തിന് കാരണമെന്ന് ആശുപത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ആഘോഷത്തിനിടെ മദ്യപിക്കാനായി പോയ ഇവർക്ക് മദ്യം ലഭിച്ചില്ല. തുടർന്ന് ഇവർ സാനിറ്റൈസർ കുടിക്കുകയായിരുന്നു. കുഴഞ്ഞുവീണ യുവാക്കളെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ഇവരുടെ വീട്ടിൽ നിന്നും 500 മില്ലി ലിറ്ററിന്റെ രണ്ട് സാനിറ്റൈസർ ബോട്ടിൽ കണ്ടെടുത്തതായി ഭിൻഡ് പോലീസ് സൂപ്രണ്ട് അറിയിച്ചു.
Post Your Comments