തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്നും ചോദ്യം ചോദിക്കുമ്പോൾ അത് മറ്റ് തലത്തിലേക്ക് തിരിച്ചുവിടാൻ ശ്രമിക്കുന്നു എന്നും കെ സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയിരുന്നു അദ്ദേഹം.
സിപിഎമ്മിൻ്റെ പ്രധാന അക്കൗണ്ടുകൾ പൂട്ടിയവരാണ് ബിജെപി. പിണറായിയുടെ അക്കൗണ്ട് പൂട്ടാനാണ് ബിജെപിയുടെ ശ്രമം. പിണറായിയുടെ കൈകൊണ്ട് സിപിഎമ്മിന് ഉദരക്രിയ ചെയ്യും. അഴിമതിയുടെ ഗുണഭോക്താവായി മുഖ്യമന്ത്രി മാറി. സ്പീക്കർ അഴിമതിയുടെ ഉറവിടമായി മാറി. ജനശ്രദ്ധ തിരിച്ചുവിടാൻ സിപിഎം ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇടത് പക്ഷം വർഗീയ കാർഡിറക്കുകയാണ് എന്നും സുരേന്ദ്രൻ പറഞ്ഞു.
Read Also : രാധ വധക്കേസ്: ജീവപര്യന്തം തടവിന് വിധിച്ച പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു
അഭിപ്രായ സർവ്വേകൾ പിണറായി വിജയനെ വാഴ്ത്തപ്പെട്ടവനായി കാണിക്കുന്നു. ഇത്തവണ കേരളത്തിൽ തുടർ ഭരണം ഉണ്ടാകില്ല. ഇവിടെ സർക്കാരുണ്ടാക്കാൻ തീരുമാനിക്കുന്നതും ശ്രമം നടത്തുന്നതും ബിജെപിയാണ്. ഈ തെരഞ്ഞെടുപ്പ് പുതിയ ചരിത്രം ഉണ്ടാക്കും. എൻഡിഎയുടെ ഉദയമാണ് കാണാൻ പോകുന്നത്. കൂടുതൽ സീറ്റിൽ ത്രികോണ പോരാട്ടം ഉണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments