കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ്. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 32,880 രൂപയായി. ഗ്രാമിന് 25 രൂപയും കുറഞ്ഞു. 4,110 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. പതിനൊന്നു മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
ഇന്നലെയും സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. 160 രൂപയായിരുന്നു ഇന്നലെ കുറഞ്ഞത്. പവന് 33,600 രൂപയായിരുന്നു ഇന്നലത്തെ വില. മാസത്തിന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയ 34,440 ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്.
Read Also: ചെങ്ങന്നൂരിൽ ബിജെപിയെ പേടിച്ച് ഇരു മുന്നണികളും; നേതൃയോഗത്തിൽ തുറന്നടിച്ച് യുഡിഎഫ് സ്ഥാനാർത്ഥി
കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെയാണ് സ്വർണ്ണ വിലയിൽ കുറവ് രേഖപ്പെടുത്താൻ തുടങ്ങിയത്.
Post Your Comments