KeralaLatest NewsNews

പാവപ്പെട്ടവന്റെ അന്നം മുട്ടിക്കാനാണ് യുഡിഎഫ് നീക്കം : കോടിയേരി ബാലകൃഷ്ണന്‍

യുഡിഎഫ് ഭരണകാലത്ത് കുംഭകോണങ്ങളുടെ കുംഭമേളയായിരുന്നു

പാവപ്പെട്ടവന്റെ അന്നം മുട്ടിക്കാനാണ് യുഡിഎഫ് നീക്കമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കോവിഡ് കാലത്ത് മൃഗങ്ങള്‍ക്കും ഭക്ഷണം എത്തിച്ചു എല്‍ഡിഎഫ് സര്‍ക്കാര്‍. കോവിഡ് കാലത്ത് എല്ലാ വീടുകളിലും കിറ്റ് എത്തിച്ചു. ഇതൊന്നും വോട്ട് കിട്ടാനല്ല. എത്രയെത്ര ദുരന്തങ്ങള്‍ നമ്മള്‍ നേരിട്ടു. അസാധ്യമെന്ന് കരുതിയ കാര്യങ്ങള്‍ സാധ്യമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തെളിയിച്ചുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

യുഡിഎഫ് ഭരണ കാലത്ത് കുംഭകോണങ്ങളുടെ കുംഭമേളയായിരുന്നു. യുഡിഎഫ് 18 മാസം പെന്‍ഷന്‍ കുടിശികയാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ 1600 ആക്കി. തുടര്‍ ഭരണം വന്നാല്‍ പെന്‍ഷന്‍ 2500 ആക്കുമെന്നും കോടിയേരി പറഞ്ഞു. 91ലെ വോട്ട് കച്ചവടത്തെ പറ്റി കെജി മാരാര്‍ പറഞ്ഞിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ബിജെപി അധികാരം പിടിച്ചത് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി ആക്കിക്കൊണ്ടാണ്. 35 സീറ്റില്‍ യുഡിഎഫ് ബിജെപി ധാരണയുണ്ട്. ഗുരുവായൂരില്‍ ഖാദര്‍ ജയിക്കണം. തലശേരിയില്‍ ഷംസീര്‍ തോല്‍ക്കണം എന്ന് സുരേഷ് ഗോപി പറയുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ഇവിടെയും നടത്താന്‍ ശ്രമിക്കുകയാണ്. ഇത്തവണ സീറ്റുകളുടെ എണ്ണം മൂന്നക്ക സംഖ്യയിലെത്തിക്കണം. എന്തൊക്കെ കുത്തിത്തിരിപ്പുകള്‍ നടത്തിയാലും കേരളം അതൊന്നും അംഗീകരിക്കില്ല. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്ന പ്രതികരണമല്ല നടത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ പുകമറ സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button