NattuvarthaLatest NewsKeralaNews

കമോണ്‍ ഷൊര്‍ണൂര്‍! ഇതാ സന്ദീപ് വാര്യര്‍ വരുന്നു, പുതിയ ഷൊര്‍ണൂരിനായി ഷൈജു ദാമോദരന്റെ സൂപ്പര്‍ കമന്ററി, വൈറലായി വീഡിയോ

ഷൊര്‍ണൂര്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരുടെ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഷൈജു ദാമോദരന്റെ പ്രശസ്തമായ ഫുട്‌ബോള്‍ കമന്ററി പോലെയാണ് പ്രചാരണ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഷൈജു ദാമോദരന് നന്ദി പറഞ്ഞുകൊണ്ട് സന്ദീപ് വാര്യര്‍ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

‘ശ്വാസമടക്കിപ്പിടിച്ച്‌ ഷൊര്‍ണൂര്‍. നിയമസഭാ തിരഞ്ഞെടുപ്പ് 20-21 കേരള ഈസ് വാച്ചിംഗ്. സന്ദീപ് ഏറ്റെടുക്കുന്നു ആ ദൗത്യം. സന്ദീപ് വാര്യര്‍…സന്ദീപ് വാര്യര്‍…നിങ്ങളിത് കാണുക. ഷൊര്‍ണൂരിന്റെ മണ്ണില്‍. കേരള രാഷ്ട്രീയത്തില്‍ എന്തുകൊണ്ടാണ് ജീനിയസ് എന്ന വിളിപ്പേരിന് ഷൊര്‍ണൂരിന്റെ പ്രിയപുത്രന്‍ അര്‍ഹനായതെന്ന് അടിവരയിട്ട് തെളിയിക്കുന്ന പ്രകടനം. എന്തുകൊണ്ടാണ് ഈ മനുഷ്യന്‍ ഷൊര്‍ണൂരിലെ വോട്ടര്‍മാരുടെ ഹൃദയം കവര്‍ന്നതെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്ന കാഴ്ചകള്‍.ഇതാ സന്ദീപ് വാര്യര്‍ വരുന്നു, പുതിയ ഷൊര്‍ണൂരിനായി. കമോണ്‍ ഷൊര്‍ണൂര്‍, ഒരുമിച്ച്‌ നില്‍ക്കാം നമുക്ക് സന്ദീപ് വാര്യര്‍ക്ക് വേണ്ടി. ഓരോ വോട്ടും താമര ചിഹ്നത്തില്‍.തിരഞ്ഞെടുക്കാം സന്ദീപ് വാര്യരെ.’ എന്നാണ് വീഡിയോയില്‍ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button