COVID 19Latest NewsNewsGulfOman

ഒമാനില്‍ 1162 പേര്‍ക്ക് കോവിഡ്

മസ്‍കത്ത്: ഒമാനില്‍ 1162 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,59,218 ആയി ഉയർന്നിരിക്കുന്നു. ഒന്‍പത് പേര്‍ കൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. ആകെ 1676 പേര്‍ക്കാണ് ഒമാനില്‍ ഇതുവരെ കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായത്.

ഇതുവരെ 1,43,996 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. നിലവിലെ രോഗമുക്തി നിരക്ക് 90.4 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 515 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 156 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button