Latest NewsKeralaNews

ബി.ജെ.പി കേരളത്തില്‍ പടര്‍ന്നുപിടിച്ചു കഴിഞ്ഞു, ഇനി ഭരണത്തിലെത്താന്‍ അധികനാള്‍ വേണ്ടിവരില്ലെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് രണ്ടാം തീയതി കഴിയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇരു മുന്നണികളിലും ഉളള പാര്‍ട്ടികള്‍ മറ്റു വഴികളില്ലാത്തതു കൊണ്ടാണ് അവിടെ തുടരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ആരൊക്കെ വരുമെന്ന് മേയ് രണ്ട് കഴിയുമ്പോള്‍ അറിയാമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Read Also : ദേശീയനേതാക്കള്‍ പ്രചാരണത്തിനെത്തില്ലെന്ന കടകംപള്ളിയുടെ പരിഹാസത്തിന്, ക്ഷണക്കത്ത് നല്‍കി ശോഭയുടെ മധുര പ്രതികാരം

2026 ല്‍ നൂറ് സീറ്റുമായി ബി.ജെ.പി കേരളം ഭരിക്കും. 35 സീറ്റ് കിട്ടിയാല്‍ ബി.ജെ.പി അധികാരം പിടിക്കുമെന്നതില്‍ ഭൂമി മലയാളത്തില്‍ ആര്‍ക്കും സംശയമില്ല. ഇപ്പോള്‍ രണ്ട് മുന്നണിയിലും ഇരിക്കുന്നവരൊക്കെ സന്തോഷത്തില്‍ ഇരിക്കുകയാണെന്നാണോ കരുതുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button