ലൗ ജിഹാദിനെ കുറിച്ച് ക്രിസ്ത്യന്‍സഭകള്‍ക്കുള്ള ആശങ്ക പങ്കുവച്ച കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിയെ പിണറായിയും കാനവും ചേര്‍ന്ന് ഭീഷണിപ്പെടുത്തി വായടപ്പിച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ലൗ ജിഹാദിനെ കുറിച്ചുള്ള ആശങ്ക ബി.ജെ.പിയോ ഹിന്ദുഐക്യവേദിയോ മാത്രമല്ല ക്രിസ്ത്യന്‍സഭകളും ശക്തമായി ഉന്നയിച്ചതാനിന്നും, പ്രണയത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ സിറിയയിലേക്ക് കടത്തിയെന്നത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ പ്പെടുത്തി മതംമാറ്റി ചാക്കുടുപ്പിക്കുന്നതെന്തിനാണ് ? ഇങ്ങനെ ചാക്കുടുപ്പിച്ച് പെണ്‍കുട്ടികളെ ആടു മേയ്ക്കാന്‍ വിട്ടത് കേരളം മുഴുവന്‍ കണ്ടതല്ലേ. ജസ്നയുടെ തിരോധാനം സംബന്ധിച്ച് പിണറായി സര്‍ക്കാര്‍ എന്താണ് മറച്ചുവയ്ക്കുന്നത്? ജസ്നയ്ക്ക് എന്തു സംഭവിച്ചുവെന്ന് തുറന്നു പറയണം. ആ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയാണെന്ന് അറിയാന്‍ കേരളം കാത്തിരിക്കുന്നു. ആ കേസ് അന്വേഷിച്ച എസ്.പി ജോലിയില്‍ നിന്ന് വിരമിക്കും മുമ്പ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തണം.
തുര്‍ക്കിയിലെ ഹാഗിയ സോഫിയ പള്ളി തകര്‍ത്തത് മദ്യക്കച്ചവടക്കാരാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞത്. പൊതുവെ സാത്വികനാണെന്ന് പറയപ്പെടുന്ന പാണക്കാട് തങ്ങളും ഇതിനെ ന്യായീകരിച്ച് രംഗത്തെത്തി’. ഈ രണ്ടു വിഷയങ്ങളിലും രണ്ടു മുന്നണികളും നിലപാട് വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Post Your Comments