ചെന്നൈ : നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ എംഎല്‍എയുടെ ഡ്രൈവറുടെ വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത ഒരു കോടി രൂപ പിടികൂടി. ആര്. ചന്ദ്രശേഖറിന്റെ ഡ്രൈവര്‍ അലഗാര്സാമിയുടെ വീട്ടില്‍ നിന്നുമാണ് ഇന്‍കം ടാക്സ് പണം പിടികൂടിയത്.
Read Also : രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും കുറച്ചു ; പുതിയ നിരക്കുകൾ ഇങ്ങനെ
അവഗാര്സാമിയുടെ തൃച്ചിയിലെ വീട്ടിലാണ് പരിശോധന നടന്നത്. തിരുച്ചിറപ്പള്ളി ജില്ലയിലെ മണാപ്പാറൈ നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് ചന്ദ്രശേഖര്‍. തുടര്‍ച്ചയായ മൂന്നാം പ്രാവശ്യമാണ് അദ്ദേഹം ഇവിടെ സ്ഥാനാര്‍ഥിയാകുന്നത്.
Post Your Comments