കൊച്ചി: ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം പറയുന്നത്. തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമല്ലെന്നും ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെന്നും ബുള്ളറ്റിനിലുണ്ട്
കൂടാതെ ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വയറില്‍ നടത്തിയ സ്‌കാനില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഉമ തോമസ് എംഎല്‍എയുടെ വൈറ്റല്‍സ് സ്‌റ്റേബിള്‍ ആണെങ്കിലും ശ്വാസകോശത്തിലേറ്റ സാരമായ ചതവുകാരണം കുറച്ചു ദിവസം കൂടി വെന്റിലേറ്ററില്‍ തുടരേണ്ട സാഹചര്യമുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
വിശദമായി നടത്തിയ സ്‌കാനില്‍ അണ്‍ഡിസ്‌പ്ലേസ്ഡ് സെര്‍വിക്കല്‍ സ്പൈൻ ഫ്രാക്ചര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അടിയന്തര ഇടപെടലുകള്‍ ആവശ്യമില്ല. രോഗിയുടെ അവസ്ഥ മെച്ചപ്പെട്ടതിന് ശേഷം ആവശ്യമെങ്കില്‍ ചികിത്സാ നടപടികള്‍ കൈക്കൊള്ളുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
Post Your Comments