KeralaLatest NewsNews

ജോയ്സിൻ്റെ സ്ത്രീവിരുദ്ധതയും എം എം മണിയുടെ വഷളൻ ചിരിയും; അപമാനിച്ചത് കേരളത്തിലെ മുഴുവൻ സ്ത്രീകളെ: കുറിപ്പ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച മുൻ എം പി ജോയ്സ് ജോർജിനെതിരെ സോഷ്യൽ മീഡിയകളിൽ രൂക്ഷ വിമർശനമുയരുകയാണ്. ജോയ്സ് അപമാനിച്ചത് രാഹുൽ ഗാന്ധിയെ മാത്രമല്ലെന്നും കേരളത്തിലെ മുഴുവൻ പെൺകുട്ടികളെ ആണെന്നും വ്യക്തമാക്കി ആർ ജെ അഞ്ജലി. സ്ത്രീകളെ ലൈംഗിക വസ്തു എന്നതിനുപരിയായി മറ്റൊരു തരത്തിലും കാണാൻ കഴിയാത്ത നേതാക്കളും മന്ത്രിയും, ഇത്തരം കാഴ്ചപ്പാടുള്ള ഇവരോടൊക്കെ ഒരു പെൺകുട്ടിയ്ക്കോ സ്ത്രീയ്ക്കോ എങ്ങനെയാണ് സ്വതന്ത്രമായി ഇടപെടാൻ കഴിയുന്നതെന്ന് ചോദിക്കുകയാണ് അഞ്ജലി.

ആർ ജെ അഞ്ജലിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

സ്ത്രീകളെ ലൈംഗിക വസ്തു എന്നതിനുപരിയായി മറ്റൊരു തരത്തിലും കാണാൻ കഴിയാത്ത നേതാക്കളും മന്ത്രിയും ,ഇത്തരം കാഴ്ചപ്പാടുള്ള ഇവരോടൊക്കെ ഒരു പെൺകുട്ടിയ്ക്കോ സ്ത്രീയ്ക്കോ എങ്ങനെയാണ് സ്വതന്ത്രമായി ഇടപെടാൻ കഴിയുന്നത്? ഈ പരാമർശത്തിലൂടെ രാഹുൽ ഗാന്ധിയെ മാത്രമല്ല കേരളത്തിലെ മുഴുവൻ സ്ത്രീകളെയും, പെണ്കുട്ടികളെയുമാണ് അപമാനിച്ചിരിക്കുന്നത്.സ്ത്രീകൾ എന്നാൽ ലൈംഗിക വസ്തുക്കൾ മാത്രമാണ് എന്ന് പെകുട്ടികളോട് ഒരു നേതാവ് പറയുമ്പോൾ അത് കേട്ട് സംസ്ഥാനത്തെ ഒരു മന്ത്രി ചിരിക്കുമ്പോൾ അവിടെ കേരളത്തിന്റെ തന്നെ തല താഴുകയാണ്. അവിവാഹിതർ എന്നാൽ എങ്ങനെയാണ് ഇത്ര മോശം ആളുകളാകുന്നത്? വിവാഹം കഴിക്കാത്തതിനെ പാപവൽക്കരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നത്? അവിവാഹിതർ ലൈംഗികമായി ദാരിദ്ര്യം അനുഭവിക്കുന്നവരാണ് എന്ന് വിളിച്ച് പറയുമ്പോൾ,അതിന് ഒരു ചിരികൊണ്ട് മന്ത്രി പിന്തുണ നൽകുമ്പോൾ അവിവാഹരായ മനുഷ്യരെ മുഴുവൻ മോശം ജനങ്ങളായി ചിത്രീകരിക്കുകയാണ്. ഒരു സ്ത്രീയും പുരുഷനും പരസ്പരം ഇടപെടുന്നതിന്റെ പിന്നിൽ ലൈംഗികമായ നേട്ടങ്ങൾ മാത്രമാണെന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ ഞങ്ങൾക്കാണ് ചിരി വരുന്നത്!

shortlink

Related Articles

Post Your Comments

Related Articles


Back to top button