ബാലുശ്ശേരി: പരിപാടികളിൽ ചിരിച്ചുല്ലസിച്ച് നടന്ന ധർമ്മജൻ ബോൾഗാട്ടിയുടെ മട്ടും ഭാവവുമൊക്കെ ആകെ മാറി. ബാലുശ്ശേരിയിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപനം വന്നതുമുതൽ ധർമ്മജൻ സീരിയസ് ആണ്. ഇന്ത്യയെ രക്ഷപെടുത്താൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളുവെന്ന് പറഞ്ഞ് തുടക്കം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയാണ് ധർമ്മജൻ കളം നിറഞ്ഞത്.
ഗൗരവത്തോടെ വോട്ടു ചോദിച്ചു മടങ്ങുന്ന ധർമ്മജനെയാണ് ബാലുശ്ശേരിയിൽ കാണാനാകുന്നത്. സർക്കാരിൻ്റെ പിന്‍വാതില്‍ നിയമനം മുതല്‍ മണ്ഡലത്തിലെ റോഡ് വികസനം വരെയുള്ള പ്രശ്‌നങ്ങള്‍ എതിര്‍ ക്യാംപിലേക്ക് ഉന്നയിച്ച് എതിരാളികൾക്ക് താനൊരു ശക്തനായ മത്സരാർത്ഥി തന്നെയാണെന്ന് ബോധ്യം വരുത്തിയാണ് ധർമ്മജൻ നീങ്ങുന്നത്. രാഷ്ട്രീയം ഒരു തമാശക്കളിയല്ലെന്നാണ് ധർമ്മജൻ വ്യക്തമാക്കുന്നത്.
Also Read:‘ ഒരു തെരഞ്ഞെടുപ്പിലും ഇനി മത്സരിക്കാനില്ല; പിണറായി മഹാമനുഷ്യനാണ്’: മന്ത്രി ഇ പി ജയരാജൻ
പ്രസംഗിക്കുന്നതിനും വോട്ടുചോദിക്കുന്നതിനും മുന്‍പ് ആളുകള്‍ സെല്‍ഫിയെടുക്കാനും കെട്ടിപ്പിടിക്കാനും ഓടിയെത്തുന്നു. എല്ലാവരും ചുറ്റിനും കൂടി നിന്ന് സെൽഫികൾ എടുക്കുന്നു. ‘എനിക്കൊരവസരം തരണം. ഇത്രയും കാലം പലരെയും പരീക്ഷിച്ചതല്ലേ? വേട്ടക്കാര്‍ക്ക് കുടപിടിച്ച സര്‍ക്കാരാണ് ഇവിടെയുള്ളത്. വീട്ടമ്മമാരുടെ ശാപം പേറുന്ന സര്‍ക്കാരാണിത്. പിന്‍വാതില്‍ നിയമനത്തിലൂടെ സിനിമയിലെത്തിയ ആളല്ല ഞാന്‍. കഷ്ടപ്പെട്ട് അധ്വാനിച്ചാണ് എത്തിയത്’ ധര്‍മജന്റെ വാക്കുകളിങ്ങനെയാണ്.
Post Your Comments