ദോഹ: അടുത്ത ബന്ധുവിന്റെ ചതിയില്‍ പെട്ട് ഖത്തറിലേക്ക് ലഹരി വസ്തു കടത്തിയ സംഭവത്തില്‍ ഇന്ത്യന്‍ ദമ്പതികളെ വെറുതെ വിട്ട് ഖത്തര്‍ കോടതി. ലഹരി മരുന്ന് കടത്തിയെന്ന് ആരോപിച്ച് ഇവരെ 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി ഉത്തരവ് പുറത്തുവന്നിരുന്നു. എന്നാല്‍ ഇവരുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടതിനാലാണ് ഖത്തര്‍ കോടതി ഇപ്പോള്‍ വെറുതെവിട്ടത്. 2019 ജൂലായിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
നേരത്തെ കേസ് പുനരവലോകനം ചെയ്യാന്‍ ഖത്തര്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേസ് വീണ്ടും പരിഗണിക്കാന്‍ അപ്പീല്‍ കോടതിക്ക് നിര്‍ദ്ദേശം നല്‍കുകയാണ് ചെയ്തത്. അതേസമയം, തുടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന ഇവര്‍ക്ക് നാട്ടില്‍ മടങ്ങിപ്പോകാമെന്ന് ഇവര്‍ക്ക് വേണ്ടി നിയമപോരാട്ടം നടത്തിയ ഖത്തറിലെ മലയാളി അഭിഭാഷകന്‍ അഡ്വ നിസ്സാര്‍ കൊച്ചേരി പറഞ്ഞു.
2019 ല്‍ ഖത്തറിലേക്കുള്ള യാത്രയ്ക്കിടെ ദമ്പതികളുടെ ലഗേജില്‍ 4.1 കിലോ ഗ്രാം ഹാഷിഷ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ദോഹയിലെ വിമാനത്താവളത്തില്‍ മുഹമ്മദ് ഷഫീഖ് (30), ഭാര്യ ഒനിഷ ഖുറേഷി എന്നിവര്‍ അറസ്റ്റിലാവുകയായിരുന്നു. ഖത്തറില്‍ എത്തുന്നതിന് മുമ്പ് ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹ സമ്മാനമെന്ന നിലയില്‍ ബന്ധുവാണ് ഇവര്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പാടാക്കിയത്.
തുടര്‍ന്ന് ഖത്തറിലെ ഒരു സുഹൃത്തിന് നല്‍കാനെന്ന പേരില്‍ ഒരു പായ്ക്കറ്റും ബന്ധു ഏല്‍പ്പിച്ചിരുന്നു. ഈ പായ്ക്കറ്റിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. പിന്നാലെയാണ് കോടതി 10 വര്‍ഷം തടവ് വിധിച്ചത്. പിന്നാലെ ദമ്പതികളെ ചതിച്ച് കുടുക്കിയതാണെന്ന പരാതിയുമായി ഇവരുടെ രക്ഷിതാക്കള്‍ നയതന്ത്ര ഓഫീസുകളെ സമീപിച്ചിരുന്നു.
Post Your Comments