ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഞ്ചു മത്സരങ്ങളുടെ പരമ്പര അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ രാത്രി ഏഴു മണിക്കാണ് മത്സരം തുടങ്ങുന്നത്. ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് പടയെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം ഇന്നിറങ്ങുന്നത്. മൂന്ന് ഫോമാറ്റിലും 50ൽ കൂടുതൽ ശരാശരിയുള്ള ഏകതാരമാണ് കോഹ്ലി. ടി20യിൽ ഒരു സെഞ്ച്വറി പോലും നേടിയില്ലെങ്കിലും സ്ഥിരതയാർന്ന പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. 25 അർധ സെഞ്ച്വറികൾ കോഹ്ലി നേടിയിട്ടുണ്ട്. ടി20 കരിയറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും കോഹ്ലിയാണ്. ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയാണ് കോഹ്‌ലിയ്ക്ക് തൊട്ടുപിന്നിലുള്ളത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിനിറങ്ങുമ്പോൾ മറ്റൊരു റെക്കോർഡിനരികയാണ് കോഹ്ലി. ടി20 കരിയറിൽ 3000 റൺസ് പൂർത്തിയാക്കാൻ താരത്തിന് 72 റൺസ് കൂടി മതി. അതേസമയം, ഐസിസി ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്. ഇന്ത്യ രണ്ടാം സ്ഥാനത്തും. ഇന്ത്യയുടെ ഓപ്പണർ രോഹിത് ശർമയും കെഎൽ രാഹുലും മികച്ച പ്രകടനം കാഴ്ചവെച്ചാൽ തികച്ചും പ്രവാചനാതീതമായിരിക്കും ഇന്ത്യയുടെ സ്കോർ. വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഹർദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവർ ഇന്ത്യൻ ബാറ്റിങ്ങിന്റെ കരുത്ത് വർധിപ്പിക്കുന്ന താരങ്ങളാണ്.
Post Your Comments