Latest NewsCricketSports

ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; വിന്‍ഡീസിനെതിരെ ജയമുറപ്പിക്കാന്‍ കോലിപ്പട

ഫ്‌ലോറിഡ: ടി10 പരമ്പരയ്്ക്ക് ഇന്ന് തുടക്കം. ലോകകപ്പിലെ സെമി ഫൈനല്‍ തോല്‍വിക്കുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിണ്ടും ഗ്രൗണ്ടിലിറങ്ങുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസാണ് എതിരാളികള്‍. അമേരിക്കയിലെ ഫ്‌ലോറിഡയില്‍ രാത്രി എട്ടിനാണ് മത്സരം തുടങ്ങുക.

ഏകദിന ലോകകപ്പ് തോല്‍വി മറക്കണം, അടുത്ത വര്‍ഷത്തെ ട്വന്റി 20 ലോകകപ്പിന് ഒരുങ്ങണം, ക്യാപ്റ്റന്‍ കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത്തും തമ്മില്‍ അസ്വാരസ്യങ്ങളില്ലെന്ന് ബോധ്യപ്പെടുത്തണം ഇങ്ങനെ വിന്‍ഡീസിനെതിരെ ആദ്യ ടി20യ്ക്ക് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിനു മുന്നില്‍ ലക്ഷ്യങ്ങള്‍ പലതുണ്ട്.

രോഹിത്തിനൊപ്പം ധവാന്‍ ഓപ്പണറായി തിരിച്ചെത്തും. പിന്നാലെ കോലിയും കെ എല്‍ രാഹുലും. അഞ്ചാം സ്ഥാനത്തിനായി മനീഷ് പാണ്ഡേയും ശ്രേയസ് അയ്യരും മത്സരിക്കും. വിക്കറ്റിന് പിന്നില്‍ ധോണിയുടെ പകരക്കാരനായ റിഷഭ് പന്തിനും മികവ് തെളിയിക്കണം. സ്പിന്നര്‍ രാഹുല്‍ ചഹറും പേസര്‍ നവദീപ് സെയ്‌നിയും അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന.

ടി20യില്‍ അപകടകാരികളാണ് വിന്‍ഡീസ്. എന്നാല്‍ പരിക്കേറ്റ ആന്ദ്രേ റസല്‍ പിന്‍മാറിയത് വിന്‍ഡീസിന് വന്‍ തിരിച്ചടിയാവും എന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന് പകരക്കാരനായി എത്തുക ജേസണ്‍ മുഹമ്മദാണ്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുനില്‍ നരൈനും തിരിച്ചെത്തും. എവിന്‍ ലൂയിസ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, കീറോണ്‍ പൊള്ളാര്‍ഡ്, ക്യാപ്റ്റന്‍ ബ്രാത്ത്‌വെയ്റ്റ് എന്നിവരെല്ലാം അപകടകാരികളാണ്. ഷെല്‍ഡണ്‍ കോട്രലും ഒഷെയ്ന്‍ തോമസും കീമോ പോളുമടങ്ങിയ പേസ് നിരയും ഇന്ത്യക്ക് വെല്ലുവിളിയാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button