ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ സര്‍ക്കാരിന് പകരം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഡല്‍ഹി ബില്ലില്‍(നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി-ഭേദഗതി) രാഷ്ട്രപതി ഒപ്പുവെച്ചു. എ.എ.പിയുടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും കടുത്ത എതിര്‍പ്പിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാസാക്കിയത്.
സമ്പൂർണ സംസ്ഥാന പദവി ഇല്ലാത്തതിനാൽ മറ്റു സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങൾ ഡൽഹി സർക്കാരിനില്ല. ഡൽഹി ലഫ്. ഗവർണർക്കാകട്ടെ, മറ്റു സംസ്ഥാനങ്ങളിലെ ഗവർണർമാരെ അപേക്ഷിച്ചു വിപുലമായ അധികാരങ്ങളുണ്ടുതാനും. 2013ൽ ആദ്യം അധികാരത്തിൽ വന്നതു മുതൽ ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവിക്കു വേണ്ടി വാദിക്കുന്ന എഎപിക്കും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും കനത്ത തിരിച്ചടിയാണ് നിയമം. നിയമം നിലവിൽ വരുന്നതോടെ ലഫ്.ഗവർണറുടെ അനുമതിയോടെ മാത്രമെ സർക്കാരിനു കാര്യങ്ങൾ നടപ്പാക്കാൻ സാധിക്കൂ.
Read Also: ‘പ്രതിപക്ഷ നേതാവ് ചെയ്തത് ഉത്തരവാദിത്വം മാത്രം’; പിന്തുണച്ച് സുരേഷ് ഗോപി
എന്നാൽ നിയമം ഒരിക്കലും ജനങ്ങൾ അംഗീകരിക്കില്ലെന്നും കർഷക സമരം പോലെ വൻ പ്രതിഷേധമുണ്ടാകുമെന്നും എഎപി പ്രതികരിച്ചു. കർഷക സമരത്തെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പിന്തുണച്ചതിനു പിന്നാലെയാണ് തലസ്ഥാനമേഖല (ഭേദഗതി) ബില്ലുമായി മുൻപോട്ടു പോകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതെന്നാണ് സൂചന. നിയമം ഒരിക്കലും ജനങ്ങൾ അംഗീകരിക്കില്ലെന്നും കർഷക സമരം പോലെ വൻ പ്രതിഷേധമുണ്ടാകുമെന്നും എഎപി പ്രതികരിച്ചു. കർഷക സമരത്തെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പിന്തുണച്ചതിനു പിന്നാലെയാണ് തലസ്ഥാനമേഖല (ഭേദഗതി) ബില്ലുമായി മുൻപോട്ടു പോകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതെന്നാണ് സൂചന.
Post Your Comments