Latest NewsIndiaNews

മോദിയുടെ ഏജൻസിയിൽനിന്ന്​ ഒരു പ്രണയലേഖനം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി നോട്ടീസിനെ പരിഹസിച്ച് ആം ആദ്​മി പാർട്ടി

ഇന്ത്യയിലെ ജനങ്ങൾക്ക് സത്യസന്ധമായ രാഷ്ട്രീയം വേണം, ഈ തന്ത്രങ്ങൾകൊണ്ട്​ ബിജെപി ഒരിക്കലും വിജയിക്കില്ല

ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റിൽ നിന്നുലഭിച്ച നോട്ടീസിനെ പരിഹസിച്ച്​ ആം ആദ്മി പാർട്ടി. മോദിയുടെ പ്രിയപ്പെട്ട ഏജൻസിയിൽനിന്ന്​ ഒരു പ്രണയലേഖനം ലഭിച്ചു എന്നാണ്​ ആം ആദ്മി പാർട്ടി വക്​താവ്​ രാഖവ്​ ഛദ്ദ ഇഡി നോട്ടീസിനെപറ്റി പ്രതികരിച്ചത്​. പാർട്ടിയുടെ ദേശീയ സെക്രട്ടറി പങ്കജ് ഗുപ്​തയ്ക്കാണ്​ ഇഡി നോട്ടീസ് നൽകിയത്​. കഴിഞ്ഞ ഇലക്ഷനിൽ ആം ആദ്മി പാർട്ടി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു എന്നാണ്​ ഇഡിയുടെ ആരോപണം.

സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാൾ സോഷ്യൽ മീഡിയയിൽ പ്രതികരണം അറിയിച്ചു​. ‘ഡൽഹിയിൽ അവർ ഞങ്ങളെ ഐടി വകുപ്പ്, സിബിഐ, പോലീസ് എന്നിവ ഉപയോഗിച്ച് തോൽപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഞങ്ങൾ 62 സീറ്റുകൾ നേടി. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ഞങ്ങൾ വളർന്നുകൊണ്ട്​ ഇരിക്കുമ്പോൾ ഞങ്ങൾക്ക് ഒരു ഇഡി നോട്ടീസ് ലഭിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് സത്യസന്ധമായ രാഷ്ട്രീയം വേണം.’ കെജ്​രിവാൾ ട്വീറ്ററിൽ പറഞ്ഞു. ഇത്തരം തന്ത്രങ്ങൾകൊണ്ട്​ ബിജെപി ഒരിക്കലും വിജയിക്കില്ലെന്നും അവർ ആം ആദ്മി പാർട്ടിയെ
ശക്തരാക്കുമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ചുമതലയേറ്റു

മുൻ എഎപി നേതാവായ സുഖ്​പാൽ സിങ്​ ഖൈര ഉൾപ്പെടെയുള്ള ആളുകളെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യാൻ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ് വിളിപ്പിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്ത്, വ്യാജ പാസ്‌പോർട്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട രണ്ട് എഫ്‌ഐആറുകൾ ഖൈറയ്‌ക്കെതിരെ രജിസ്​റ്റർ ചെയ്​തതായാണ്​ ലഭ്യമായ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button