Latest NewsIndiaNews

ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ വൈകാതെ പ്രഖ്യാപിക്കും: കെജ്‌രിവാള്‍

സംസ്ഥാനത്ത് 2022-ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ശക്തമായി പോരാടും.

ന്യൂഡൽഹി: പഞ്ചാബിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ വൈകാതെ പ്രഖ്യാപിക്കുമെന്ന് എ.എ.പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിലെ എ.എ.പി. എം.എൽ.എമാരും നേതാക്കളും പങ്കെടുത്ത യോഗത്തിന് ശേഷമാണ് കെജ്‌രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്.

2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ആം ആദ്മി പാർട്ടിയ്ക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥി വേണമെന്ന് എ.എ.പി. എം.എൽ.എമാർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വളരെ പെട്ടെന്ന് തന്നെ ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞതായി അടുത്തവൃത്തങ്ങൾ വ്യക്തമാക്കി.

Read Also: പ്രളയത്തിന് ശേഷം മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും എങ്ങുമെത്താതെ റീബിൽഡ് കേരള: ഇതുവരെ ചെലവഴിച്ചത് 460 കോടി മാത്രം

‘സംസ്ഥാനത്തെ ഓരോ ഗ്രാമത്തിന്റെയും ബൂത്തിന്റെയും വിശദാംശങ്ങൾ ശേഖരിക്കുകയും പ്രവർത്തകരെക്കുറിച്ച് അരവിന്ദ് കെജ്‌രിവാൾ സംസാരിക്കുകയും ചെയ്തു. നിലവിൽ സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം സംബന്ധിച്ചുള്ള കൂടിക്കാഴ്ചയാണ് നടന്നത്.എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പറഞ്ഞു. സംസ്ഥാനത്ത് 2022-ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ശക്തമായി പോരാടും. 2017-ലെ കുറവുകൾ പരിഹരിച്ച് മുന്നോട്ട് പോകും’- എ.എ.പി. എം.പിയും പഞ്ചാബിലെ ആം ആദ്മി പാർട്ടി അധ്യക്ഷനുമായ ഭഗവന്ദ് മൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button