ഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡൽഹിയിൽ 18 മുതൽ 44 വയസുവരെയുളളവർക്കുള്ള വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുഖ്യന്ത്രി അരവിന്ദ് കെജ്‌രിവാൾ . ഈ വിഭാഗത്തിൽ ഇന്ന് പ്രതീകാത്മകമായി ഒരു സെന്ററിൽ മാത്രമാണ് കോവിഡ് വാക്സിൻ വിതരണം തുടങ്ങിയത്.
തിങ്കളാഴ്ച മുതൽ എല്ലാ ജില്ലികളിലും വാക്സിൻ ഡോസുകൾ വിതരണം ചെയ്യുമെന്നും, കേന്ദ്രത്തിൽ നിന്നും 4.5 ലക്ഷം വാക്സിൻ ഡോസുകൾ ലഭിച്ചുവെന്നും കെജ്‌രിവാൾ വ്യക്തമാക്കി. വാക്സിനേഷനായി ഓൺലൈൻ രജിസ്റ്റർ ചെയ്തവർ മാത്രമേ വരാൻ പാടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞതായി എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്തു.
കോവിഡ് വാക്സീന്റെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി 18 മുതൽ 44 വയസുവരെയുളളവർക്കുള്ള വാക്സീനേഷൻ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ആരംഭിച്ചിട്ടില്ല. മഹാരാഷ്ട്രയും തമിഴ്നാടും മധ്യപ്രദേശുമടക്കമുള്ള സംസ്ഥാനങ്ങളിലൊന്നുംതന്നെ വാക്സിനേഷൻ ആരംഭിച്ചിട്ടില്ല. വാക്സിൻ ലഭ്യതയെ സംബന്ധിച്ച് കമ്പനികളിൽ നിന്നും കൃത്യമായ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് സർക്കാരുകൾ വ്യക്തമാക്കുന്നത്.
Post Your Comments