ഇടുക്കി : ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എംഎം മണി. ബിജെപിയിൽ ചേർന്നതോടെ നടനെന്ന സൽപ്പേര് സുരേഷ് ഗോപി കളഞ്ഞു കുളിച്ചു. തൃശൂർ എടുക്കുകയാണെന്ന് പറഞ്ഞിട്ട് എന്തായി? ഇത്തവണയും ഒന്നും നടക്കില്ലെന്ന് എംഎം മണി പറഞ്ഞു.
Read Also : പാകിസ്ഥാനിൽ മദ്യം നിർമ്മിക്കാനുളള ലൈസൻസ് നേടി ചൈനീസ് കമ്പനി
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ശബരിമലയുടെ പേരു പറഞ്ഞ് വോട്ട് തട്ടാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമവും വിലപ്പോയില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സുരേഷ് ഗോപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഗുരുവായൂരിൽ ലീഗ് സ്ഥാനാർത്ഥി കെഎൻഎ ഖാദറിനെ വിജയിപ്പിക്കണമെന്നും തലശേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഷംസീറിനെ തോൽപ്പിക്കണമെന്നുമുള്ള സുരേഷ് ഗോപിയുടെ പ്രസ്താവന നാക്ക് പിഴയായി കാണാൻ സാധിക്കില്ലെന്നും ഇത് കോൺഗ്രസും ലീഗും ബിജെപിയും തമ്മിലുള്ള ഡീലിനെക്കുറിച്ചുള്ള വെളിപ്പെടുത്തലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments