KeralaLatest News

ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യം; പെണ്‍കുട്ടിയുടെ കാല് പിടിച്ച്‌ അമ്മ കരയുന്നത് ആരും മറന്നിട്ടില്ല: കെസിബിസി

ലൗ ജിഹാദില്‍ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ട്. അത് ദുരീകരിക്കേണ്ടത് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി

കൊച്ചി : കേരള സമൂഹത്തില്‍ ഏറെ ചര്‍ച്ചയായി നിലനില്‍ക്കുന്ന ലൗ ജിഹാദ് വിഷയത്തില്‍ വ്യക്തമായ നിലപാടുമായി കെ സി ബി സി രംഗത്ത്. പെണ്‍കുട്ടികളെ മതം മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രണയക്കുരുക്കിലാക്കി വിവാഹം കഴിക്കുന്ന തന്ത്രമാണ് ലൗ ജിഹാദ്. എന്നാല്‍ കേരളത്തില്‍ ലൗ ജിഹാദ് നടന്നിട്ടുണ്ടോ എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭ്യമല്ല എന്ന് ചൂണ്ടിക്കാട്ടി പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇതിനെ തള്ളുകയായിരുന്നു.

ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായിട്ടാകാം. ലൗ ജിഹാദില്‍ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ട്. അത് ദുരീകരിക്കേണ്ടത് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. ലൗ ജിഹാദ് ഇല്ലെന്നത് മുസ്ലിംലീഗിന്റെ മാത്രം അഭിപ്രായമാണെന്നും അദ്ദേഹം ആരോപിച്ചു. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. പെണ്‍കുട്ടിയുടെ അമ്മ കാല് പിടിച്ച്‌ കരയുന്ന രംഗങ്ങള്‍ ആരുടെയും മനസില്‍നിന്ന് പോയിട്ടില്ല.

വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്ക് സഭ എതിരല്ല. ഇത് ദുരുപയോഗം ചെയ്ത് മതചിന്തകള്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് സഭ എതിര്‍ക്കുന്നതെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. ജോസ് കെ.മാണി കഴിഞ്ഞദിവസം നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയായത്. ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.

ലൗ ജിഹാദ് വിഷയം പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയംകേരളത്തില്‍ ലൗ ജിഹാദ് ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ജോസ് കെ മാണി പറഞ്ഞതായി അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം ജോസ് കെ മാണിയോട് തന്നെ ചോദിക്കുവെന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി.

നിയമസഭ തിരഞ്ഞടുപ്പില്‍ ലൗ ജിഹാദ് പ്രചരണ വിഷയമായി ബി ജെ പി ഉയര്‍ത്തിക്കാട്ടിയിരുന്നു. യു പി മോഡലില്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദിനെതിരെ നിയമനിര്‍മ്മാണം നടത്തുമെന്നും ബി ജെ പി പ്രകടനപത്രികയിലൂടെ ഉറപ്പ് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button