Latest NewsIndiaNews

കാമുകിയെ കാണാനായി വീട്ടിലെത്തിയ യുവാവിനെ വീട്ടുകാര്‍ തല്ലിക്കൊന്നു

മീററ്റ് : കാമുകിയെ കാണാനായി വീട്ടിലെത്തിയ യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാര്‍ തല്ലിക്കൊന്നു. വെള്ളിയാഴ്ച രാത്രി മാവാനാ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഭിഷേക് ഗുര്‍ജാറാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ഗ്രാമത്തിൽ തന്നെയുള്ള ഒരു പെൺകുട്ടിയുമായി അഭിഷേക് പ്രണയത്തിലായിരുന്നു.

Read Also : ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്ന് വീണ് നിരവധി മരണം

അഭിഷേകും പെൺകുട്ടിയും തമ്മിൽ രഹസ്യമായി സംസാരിക്കുന്നത് വീട്ടുകാര്‍ കണ്ടെത്തിയതോടെയായിരുന്നു ആക്രമണത്തിനുള്ള പദ്ധതിയിട്ടത്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ച പോലീസ് 12 തവണ ഇരുവരും തമ്മിൽ വിളിച്ചതിൻ്റെ വിവരങ്ങള്‍ കണ്ടെത്തി.

അഭിഷേകിനോട് വീട്ടിലേയ്ക്ക് വരാൻ ഫോൺ ചെയ്തു പറയാൻ പെൺകുട്ടിയോട് വീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. പെൺകുട്ടി വിളിച്ചതനുസരിച്ച് വീട്ടിലെത്തിയ അഭിഷേകിനെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ചാക്കിൽ കെട്ടി ഒരു കുളത്തിൽ തള്ളി.

സംഭവത്തിൽ കാമുകിയായ പെൺകുട്ടിയെയും അച്ഛൻ അനുജ്, മുത്തച്ഛൻ മഹിപാൽ, അമ്മാവൻ ഓംകാര്‍, ബന്ധുവായ അഭിഷേക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button