Latest NewsKeralaNews

എന്തുകൊണ്ട് ഹിന്ദുക്കൾക്ക് മാത്രം ഇക്കാര്യത്തിൽ അവസരം നിഷേധിക്കപ്പെടുന്നു?; ചോദ്യങ്ങളുമായി സുരേഷ് ഗോപി

ശബരിമലയിൽ എന്താണ് പ്രതിവിധി?; ചോദ്യത്തിന് മറുചോദ്യവുമായി സുരേഷ് ഗോപി

തൃശ്ശൂര്‍: മറ്റ് മതങ്ങൾക്ക് അവരുടെ ആരാധനയെ മുൻപോട്ട് കൊണ്ടുപോകാൻ സാധിക്കുന്നത് പോലെയുള്ള സ്വതന്ത്ര നടത്തിപ്പ് ഘടന എന്തുകൊണ്ട് ഹിന്ദുക്കൾക്ക് മാത്രം നിഷേധിക്കപ്പെടുന്നുവെന്ന് എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി. നടത്തിപ്പ് സംബന്ധിച്ചുള്ള ഒരു ഭരണഘടനാ സംവിധാനം ഉണ്ടായാൽ മാത്രമേ ശബരിമല വിഷയത്തിൽ പ്രശ്നപരിഹാരം കാണാൻ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Also Read:സഖാക്കളുടേത് അധഃപതനം: കോടികള്‍ വാങ്ങിയാണ് സിപിഎം തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ ചേര്‍ന്നത്: കമല്‍ഹാസന്‍

രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും തന്നിലെ നടനെ കൊന്നുകളയില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷത്തോട് കൂടി രാജ്യസഭാ കാലാവധി കഴിയുമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇനിയും രാജ്യസഭയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടന്‍ എന്ന നിലയില്‍ രാഷ്ട്രീയത്തിലിറങ്ങി ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടോയെന്ന ചോദ്യത്തിന് എം.ജി.ആറിനേയും ജയലളിതയേയും എന്‍.ടി.ആറിനേയും പോലുള്ളവരെയായിരുന്നു അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്.

‘എനിക്ക് നായനാരുമായും കരുണാകരനുമായും നല്ല ബന്ധമുണ്ടായിരുന്നു. എ.കെ.ജിയെ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ ജീവിതത്തിലെ ഒരുഘട്ടത്തില്‍ എന്റെ ആശയങ്ങള്‍ ശരിയായി വിശദീകരിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും ബി.ജെ.പിയില്‍ ചേരുന്നത് ആവശ്യമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു’ സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button