ചെന്നൈ: പരസ്യമായി കോടികള്‍ വാങ്ങിയാണ് സിപിഎം തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ ചേര്‍ന്നതെന്ന ആരോപണവുമായി മക്കള്‍ നീതി മയ്യം പ്രസിഡന്റും നടനുമായ കമല്‍ഹാസന്‍. ഡിഎംകെയില്‍ നിന്ന് തമിഴ്‌നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ കൈപ്പറ്റി. ലളിത ജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധപതനത്തില്‍ ഖേദിക്കുന്നു. സിപിഎം തന്റെ രാഷ്ട്രീയ പ്രവേശനത്തെ വില കുറച്ചുകണ്ടു.
നിരവധി ഇടത് പാര്‍ട്ടികളുമായി താന്‍ ചര്‍ച്ചക്ക് ശ്രമിച്ചിരുന്നു എന്നും കമല്‍ ഹാസന്‍ പറഞ്ഞു. സഖ്യത്തിനായി രണ്ടോ മൂന്നോ പ്രാവശ്യം യെച്ചൂരിയെ വിളിച്ചിരുന്നു. സീതാറാം യെച്ചൂരിയുടെ മുന്‍വിധി സഖ്യം അസാധ്യമാക്കി. കോണ്‍ഗ്രസ് പോലും എന്നെ ക്ഷണിച്ചിരുന്നു. തന്റേത് ചെറിയ പാര്‍ട്ടിയാണെന്ന് കരുതേണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു.
തന്റെ രാഷ്ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വില കുറച്ച് കണ്ടു. താന്‍ അങ്ങോട്ട് വരുന്നതിനെക്കാള്‍ നിങ്ങള്‍ ഇങ്ങോട്ട് വരുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസിനോട് പറഞ്ഞിരുന്നു. ട്വന്റിഫോര്‍ ചാനലിലെ അഭിമുഖത്തിലാണ് കമല്‍ഹാസന്റെ പ്രതികരണം.
Post Your Comments