KeralaCinemaMollywoodLatest NewsNewsEntertainment

പെണ്ണുങ്ങളെ കൊണ്ടൊരു പൂന്തോട്ടം തീർത്ത മനുഷ്യൻ, ഇമേജ് ഭയമില്ലാതെ സ്വത്വം വെളിപ്പെടുത്തിയ കൃഷ്ണ കുമാർ; കുറിപ്പ്

തിരുവനന്തപുരത്ത് നിന്നും എൻ ഡി എ സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന നടൻ കൃഷ്ണ കുമാറിന് വൻ ജനപിന്തുണ. തൻ്റെ കന്നി അങ്കത്തിനായി കളത്തിലിറങ്ങിയ കൃഷ്ണ കുമാറിന് സോഷ്യൽ മീഡിയകളിൽ വൻ സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. അച്ഛൻ ബിജെപി ആയതിനാൽ മാത്രം അഹാന കൃഷ്ണ അടക്കമുള്ള മക്കൾക്കും സോഷ്യൽ മീഡിയ ബുള്ളിയിങ്ങിൻ്റെ ഇരയാകേണ്ടി വന്നിട്ടുണ്ട്. ഇന്നും ഇവർ സോഷ്യൽ മീഡിയകളിൽ ആക്ടീവ് ആയാൽ, ഏതെങ്കിലും വിഷയത്തിന് പ്രതികരണം അറിയിച്ചെത്തിയാൽ, അതിനെല്ലാം കീഴെ സൈബർ ബുള്ളിയിങ്ങിനെ ഓർമിപ്പിക്കുന്ന കമൻ്റ്റ്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരക്കാർക്കെതിരെ കടുത്ത മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് നിഷ പി. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

Also Read:ലക്ഷ്മി രാജീവും എന്‍.ഇ. സുധീറും അടക്കമുള്ളവർ സുരേഷ് ഗോപിയെ ലക്ഷ്യം വെയ്ക്കുന്നത് എന്തുകൊണ്ട്?

കൃഷണ കുമാർ എന്ന പുരുഷന് ഞാൻ കൊടുക്കുന്ന ക്രെഡിബിലിറ്റി മുഴുവൻ ഈ അഞ്ചു മുഖങ്ങളിലെ ആത്മവിശ്വാസം ആണു. പെൺകുട്ടികൾ ഒന്നിൽ കൂടുതൽ ആയാൽ തന്നെ വാടി പോകുന്ന വീടുകൾക്ക് ഇടയിൽ പെണ്ണുങ്ങളെ കൊണ്ടൊരു പൂന്തോട്ടം തീർത്ത മനുഷ്യൻ. സിനിമ ലോകത്ത് അവസരങ്ങൾക്ക് വേണ്ടി സകലതും സമർപ്പിക്കേണ്ടി വരുമെന്ന് പേടിപ്പെടുത്തുന്ന സമൂഹത്തിൽ, ഇമേജ് ഭയത്തിൽ മൂത്ത കൊമ്പമ്മാര് നിലപാട് എടുക്കാൻ മടിക്കുന്ന സമയങ്ങളിൽ ഒളിവും മറവും ഇല്ലാതെ, സ്വീകരിക്കപ്പെടില്ലെന്നു ഉറപ്പുണ്ടായിട്ടും, അവനവനെ വെളിപ്പെടുത്താൻ ധൈര്യം കാണിച്ചു കടന്നു വരുന്ന പെൺകുട്ടികൾ എത്രയുണ്ടാവാം?

Also Read:‘ഞാൻ ജനിച്ച് വളർന്നത് ക്രിസ്ത്യൻ കുടുംബത്തിലാണ്, ജോസ്‌വിൻ സോണി എന്നായിരുന്നു പേര്’; ബഷീർ ബഷിയുടെ ഭാര്യ പറയുന്നു

ലോകത്തൊന്നിനു വേണ്ടിയും സ്വന്തം സ്വത്വ ബോധം നഷ്ടപ്പെടുത്തരുത് എന്ന് പഠിപ്പിച്ച വിട്ട പെൺകുട്ടികളെ കുറിച്ച്, അതിനി നാലായാലും പത്തായാലും ഒരച്ഛനും അമ്മയും എന്തിനു വേവലാതി പെടണം. ഈ പെൺകുട്ടികൾ ഒരു ചിത്രം ഇട്ടാൽ. ഇന്നും അതിനു അടിയിൽ പോയി ചാണകം കോണകം. എന്ന് കമന്റിട്ടു പഴയ സൈബർ ബുള്ളിയിങ്ങിന്റെ ബാക്കി ഓര്മിപ്പിക്കാൻ മാത്രം ബുദ്ധി വികാസമേ ഇന്ന് കേരളത്തിൽ പലർക്കും ഉള്ളൂ. പക്ഷേ അത് കൊണ്ടൊന്നും വാടി പോവാനല്ല ഈ പൂന്തോട്ടം അവര് നട്ടു നനച്ചിട്ടുള്ളത്.. സാംസ്‌കാരിക ഊര് വിലക്ക് കൽപ്പിക്കപ്പെടും എന്നറിഞ്ഞു കൊണ്ടു തന്നെയാണ് അച്ഛൻ രാഷ്ട്രീയത്തിലെ തിരഞ്ഞെടുപ്പും. മക്കൾ കലരംഗത്തെ തിരഞ്ഞെടുപ്പും നടത്തുന്നത്. നട്ടെല്ലുറച്ച പെണ്ണുങ്ങൾക്കും അവരുടെ കാവൽക്കാരനും. വിജയാശംസകൾ.

https://www.facebook.com/nishapnair79/posts/3972193839507693

 

shortlink

Related Articles

Post Your Comments

Related Articles


Back to top button