CinemaMollywoodLatest NewsKeralaNewsEntertainment

ലക്ഷ്മി രാജീവും എന്‍.ഇ. സുധീറും അടക്കമുള്ളവർ സുരേഷ് ഗോപിയെ ലക്ഷ്യം വെയ്ക്കുന്നത് എന്തുകൊണ്ട്?

ശബരിമല വിഷയത്തിൽ തന്റെ വിശ്വാസ പ്രമാണങ്ങളെ തൊട്ടു കളിച്ച സർക്കാരിനെ തച്ചുടയ്ക്കണമെന്ന തൃശൂർ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ​ഗോപിയുടെ പ്രസ്താവനക്കെതിരെ എഴുത്തുകാരി ലക്ഷ്മി രാജീവ്, എഴുത്തുകാരന്‍ എന്‍.ഇ സുധീര്‍ എന്നിവർ രംഗത്ത് വന്നിരുന്നു. ശബരിമലയെന്ന് കേട്ടതോടെ ‘സുരേഷ് ഗോപിയെന്ന സിനിമാനടന്‍ ഇതേ മതിഭ്രമത്തിനടിമയായി ഉറഞ്ഞു തുള്ളുന്ന വീഡിയോ’ താന്‍ കണ്ടുവെന്നായിരുന്നു സുധീർ ഫേസ്ബുക്കിൽ കുറിച്ചത്.

Also Read:മലമ്പുഴയില്‍ നിറഞ്ഞ് വിഎസ്; ഞാന്‍ പകരക്കാരനെന്ന് പറഞ്ഞ് വോട്ടുപിടുത്തം

വർഗീയ വാദിയായ സുരേഷ് ഗോപിയാണോ നിങ്ങളെന്ന് ചോദിക്കുകയാണ് ലക്ഷ്മി രജീവ് ചോദിക്കുന്നു. ഒരു നല്ല മനുഷ്യനായി ജീവിക്കാനുള്ള അവസരം നിങ്ങൾ എന്തിനാണ് വേണ്ടെന്നു വെച്ചതെന്നായിരുന്നു ലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപിയോട് ചോദിച്ചത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുൻപ് പലതവണ സുരേഷ് ഗോപി തൻ്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. അന്നൊന്നും പ്രതികരിക്കാതിരുന്നവർ എന്തുകൊണ്ട് ഈ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് താരത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്നതെന്ന ചോദ്യമാണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്.

തൃശൂരിൽ എൻ ഡി എ സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന സുരേഷ് ഗോപിയെ കടന്നാക്രമിക്കുക എന്ന തന്ത്രമാണ് എഴുത്തുകാരടക്കമുള്ളവർ ഇപ്പോൾ ചെയ്തുവരുന്നതെന്നാണ് ബിജെപി അനുകൂലികൾ ആരോപിക്കുന്നത്. സുരേഷ് ഗോപിക്ക് നേരെയുള്ള ഈ ആരോപണങ്ങൾ/വിമർശനങ്ങൾ എല്ലാം ലക്ഷ്യം വെയ്ക്കുന്നത് തെരഞ്ഞെടുപ്പ് ദിനത്തെയാണെന്ന് വ്യക്തം. ഇത്തരം വിമർശനങ്ങളെയൊന്നും കാര്യമാക്കാതെയാണ് സുരേഷ് ഗോപി തൻ്റെ പ്രചാരണ പ്രവർത്തനങ്ങളിലേക്ക് കടന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button