![](/wp-content/uploads/2021/03/untitled-11-9.jpg)
പാലക്കാട് എൻ ഡി എ സ്ഥാനാർത്ഥി മെട്രോമാൻ ഇ. ശ്രീധരനെതിരെ രൂക്ഷ വിമർശനവുമായി നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ഒരാളെ ആവശ്യത്തിലധികം ഊതിവീര്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തമാണ് ഇ. ശ്രീധരനെന്ന് രഞ്ജി പണിക്കർ ആരോപിച്ചു. പാലക്കാട് ഇ.ശ്രീധരന്റെ അത്ഭുത പ്രവര്‍ത്തികളൊന്നും സംഭവിച്ചതായി തോന്നുന്നില്ലെന്നും അദ്ദേഹം ഒരു ചാനൽ പരിപാടിക്കിടെ പ്രതികരിച്ചു.
‘ഇ. ശ്രീധരനാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നതാണ് ഈ തെരഞ്ഞെടുപ്പ് കാലത്തിലെ ഏറ്റവും വലിയ കോമഡി. ഒരാളെ ആവശ്യത്തിലധികം ഊതിവീര്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തമാണ് ഇ. ശ്രീധരൻ. ഇ.ശ്രീധരനില്‍ ഒരു ജയസാധ്യത കാണാന്‍ ഇപ്പോഴും മനസ് സമ്മതിക്കുന്നില്ല. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് താനെന്ന് അദ്ദേഹം തന്നെ സ്വയം പ്രഖ്യാപിക്കുകയാണ്. അങ്ങനെയുള്ള ഒരാളെ എങ്ങനെയാണ് കാണേണ്ടതെന്ന് സാമാന്യബുദ്ധിക്കൊരു തീരുമാനമുണ്ടാകും.’- താരം പറഞ്ഞു.
ഇ. ശ്രീധരന്‍ പാലക്കാട് തെരഞ്ഞെടുപ്പിൽ ജയിച്ചാലും കേരളത്തിന്റെ മുഖ്യമന്ത്രിയായാലും അദ്ദേഹത്തോടുള്ള മതിപ്പില്‍ യാതോരു മാറ്റവും ഉണ്ടാകില്ലെന്ന് രഞ്ജി പണിക്കര്‍ പറയുന്നു.
Post Your Comments