മസ്‌കത്ത്: ഒമാനില്‍ 2,249 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,56,087 ആയി ഉയർന്നിരിക്കുന്നു. 72 മണിക്കൂറിനിടെ 1,654 പേര്‍ കൂടി രോഗമുക്തി നേടിയിരിക്കുന്നു.
കഴിഞ്ഞ 72 മണിക്കൂറിനിടെ 11 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഒമാനില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,661 ആയി ഉയർന്നു. 1,42,420 പേരാണ് ഇതുവരെ രോഗമുക്തരായത്. 91 ശതമാനമാണ് രാജ്യത്തെ ഇപ്പോഴത്തെ രോഗമുക്തി നിരക്ക് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 466 രോഗികള്‍ ഇപ്പോള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 145 പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരുന്നു.
Post Your Comments