ബെംഗളൂരു: മുന്‍ മന്ത്രി രമേശ് ജാര്‍ക്കിഹോളി ഉള്‍പ്പെട്ട ലൈംഗിക ആരോപണ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെതിരെ ആരോപണവുമായി യുവതിയുടെ മാതാപിതാക്കള്‍. മകളെ ഉപയോഗിച്ചുകൊണ്ട് വൃത്തികെട്ട രാഷ്ട്രീയം കളിച്ചുവെന്നാണ് ഡി.കെ ശിവകുമാറിനെതിരെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. ‘ഞങ്ങളുടെ കുടുംബത്തിന് എന്തെങ്കിലും സംഭവിച്ചാല്‍, അതിന്റെ ഉത്തരവാദിത്തം ഡി കെ ശിവകുമാറിനാണ്,’ അദ്ദേഹം പറഞ്ഞു.
വീഡിയോ ക്ലിപ്പിനു പിന്നില്‍ ഒരു മഹാനായ നേതാവ് ഉള്‍പ്പെട്ടതിനെക്കുറിച്ച് രമേശ് ജാര്‍ക്കിഹോളിയും കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. “വൃത്തികെട്ട ഗൂഢാലോചന” തനിക്കെതിരെ നടന്നതായും ജാര്‍ക്കിഹോളി ആരോപിക്കുന്നു. ഈ സംഭവത്തില്‍ രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം നടത്തുമെന്ന് രമേശ് ജാര്‍ക്കിഹോളി പറഞ്ഞു. അതേസമയം, താന്‍ ഒരിക്കലും സ്ത്രീയെ കണ്ടിട്ടില്ലാത്തതിനാല്‍ തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണം നടക്കട്ടെ എന്നും ശിവകുമാര്‍ പറഞ്ഞു.
സംഭവവികാസങ്ങളെത്തുടര്‍ന്ന്, യുവതി തന്റെ അഞ്ചാമത്തെ വീഡിയോ പ്രസ്താവന കഴിഞ്ഞ ദിവസം പുറത്തിറക്കി, മാതാപിതാക്കള്‍ ഒരാളുടെ സ്വാധീനത്തില്‍ സംസാരിക്കുന്നുവെന്നും ഇതെല്ലാം കണ്ട ശേഷം, തന്റെ പ്രസ്താവന നല്കാന് എസ്ഐടിക്ക് മുന്നില്‍ ഹാജരാകാന്‍ ഭയമാണെന്നും യുവതി പറഞ്ഞു. ഒരു ജഡ്ജിയുടെ മുമ്ബാകെ തനിക്കുണ്ടായ അനീതിയെക്കുറിച്ച് പ്രസ്താവന നടത്താന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ, ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മൈ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, ശിവകുമാര്‍ എന്നിവരില്‍ നിന്നും സഹായം വേണമെന്നും യുവതി അഭ്യര്‍ഥിച്ചു.
യുവതിയുടെ മാതാപിതാക്കളും സഹോദരന്മാരും അഴിമതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തട്ടിക്കൊണ്ടുപോകല്‍ പരാതിയിലും സ്ത്രീയുടെ വീഡിയോ ക്ലിപ്പിലും ആറ് മണിക്കൂറോളം ഇവര്‍ ചോദ്യം ചെയ്യലിന് വിധേയരായി. “ഞങ്ങള്‍ക്ക് തെളിവുകളുണ്ട്, ഞങ്ങള്‍ ഉദ്യോഗസ്ഥരുമായി (എസ്ഐടി) സംസാരിക്കുകയും അത് അവര്‍ക്ക് നല്‍കുകയും ചെയ്തു, അത് നിങ്ങള്‍ക്ക് (മാധ്യമങ്ങള്‍ക്കും) നല്‍കും. ഒരു ഷെഡ്യൂള്‍ ട്രൈബ് (എസ്ടി) നിയമം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നതിന്റെ ഉദാഹരണമാണ് എന്റെ മകള്‍’എസ്ഐടിക്ക് മുന്നില്‍ ഹാജരായ ശേഷം യുവതിയുടെ പിതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Post Your Comments