
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആവേശത്തിലാഴ്ത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ശ്രീനാരായണഗുരുദേവന്റെ മണ്ണില്‍ ഇടതുവലതു മുന്നണികളെ ഞെട്ടിച്ച് ബിജെപിയുടെ കാവിസാഗരം. ബിഡിജെഎസ് സ്ഥാനാര്‍ത്ഥി അജി എസ്ആര്എമ്മിനു വേണ്ടി പ്രചാരണത്തിനെത്തിയ കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ റോഡ് ഷോ വര്‍ക്കലയില്‍ ആവേശത്തിന്റെ പുതുചരിത്രമെഴുതി.
Read Also: വാസെ ഉപയോഗിച്ചത് 13 ഫോണുകൾ, മൃതദേഹം കണ്ടെത്തിയതിന്റെ അടുത്ത ദിവസം 5 ഫോണുകൾ നശിപ്പിച്ചു
രാവിലെ 9 മണി മുതല്‍ റോഡ്ഷോ ആരംഭിക്കാനിരുന്ന വര്‍ക്കല ഗവ. താലൂക്ക് ആശുപത്രി പരിസരം ജനനിബിഡമായിരുന്നു. രാവിലെ 10 മണിയോടെ വര്‍ക്കല ഹെലിപ്പാഡില്‍ എത്തിയ കേന്ദ്ര പ്രതിരോധമന്ത്രിയെ സ്ഥാനാര്‍ത്ഥി അജി എസ്ആര്‍എമ്മും ബിജെപി, ബിഡിജെഎസ് നേതാക്കളായ എം. ബാലമുരളി, കോവിലകം മണികണ്ഠന്, ബിജു ഇലകമണ്‍, ഇലകമണ്‍ സതീശന്, ചാവര്‍കോട് ഹരിലാല്‍, കരുനിലക്കോട് സുരേഷ്, അജുലാല്‍, വിപിന്‍രാജ്, കല്ലമ്ബലം നകുലന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Post Your Comments