ഡൽഹി∙ മണിപ്പുരിൽ സൈനികരുടെ വാഹനവ്യൂഹത്തിനു നേരേ ഭീകരർ നടത്തിയ ആക്രമണത്തെ അപലപിച്ച് കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി രാജ്നാഥ് സിങ്. ഭീരുത്വമായ ആക്രമണമെന്നു വിശേഷിപ്പിച്ച അദ്ദേഹം, കുറ്റവാളികളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ട്വീറ്ററിൽ പറഞ്ഞു.
‘മണിപ്പുരിലെ ചുരാചന്ദ്പുരിൽ അസം റൈഫിൾസിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീരുത്വമായ ആക്രമണം അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണ്. 5 ധീരരായ സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയുമാണു നഷ്ടമായത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. കുറ്റവാളികളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരും’. രാജ്നാഥ് സിങ് ട്വീറ്ററിൽ വ്യക്തമാക്കി.
ഭീകരാക്രമണത്തിൽ കേണൽ വിപ്ലവ് ത്രിപാഠിയും നാലു സൈനികരും വീരമൃത്യു വരിച്ചിരുന്നു. കേണലിന്റെ ഭാര്യയും മകനും കൊല്ലപ്പെട്ടു.
Post Your Comments