ബെംഗളൂരു: ചൈനയ്ക്കും പാകിസ്ഥാനും ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ , എന്തും നേരിടാന്‍ ഇന്ത്യ സജ്ജമാണ് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. സൈനിക നവീകരണത്തിനായി ഇന്ത്യ 130 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ബംഗളൂരുവിലെ യെലന്‍ഹാക്ക എയര്‍ഫോഴ്സ് സ്റ്റേഷനില്‍ പതിമൂന്നാം എയ്റോ ഇന്ത്യ ഷോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : പാക് പട്ടാളത്തെ തുരത്തി ഇന്ത്യ പിടിച്ചടക്കിയതാണ് കശ്മീര്‍ : ഇന്ത്യയെ ഞെട്ടിച്ച് പാകിസ്ഥാന്റെ അവകാശവാദം
ഉദ്ഘാടന ചടങ്ങിനിടെ, ചൈനയെയും പാകിസ്ഥാനെയും പരോക്ഷമായി വിമര്‍ശിച്ച മന്ത്രി ഇരു രാജ്യങ്ങളില്‍ നിന്ന് ഏത് ഭീഷണിയുണ്ടായാലും ഉചിതമായ മറുപടി നല്‍കാന്‍ ഇന്ത്യന്‍ സായുധസേന തയ്യാറാണെന്ന് വ്യക്തമാക്കി. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും എട്ട് മാസത്തിലേറെയായി തര്‍ക്കം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചൈനയുടെ പേരെടുത്ത് പറയാതെ മന്ത്രിയുടെ പരാമര്‍ശം.
തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തികളില്‍ ബലപ്രയോഗം നടത്താനുള്ള നിര്‍ഭാഗ്യകരമായ ശ്രമങ്ങള്‍ പലപ്പോഴായി കണ്ടുവരുന്നുണ്ട്. എന്നാല്‍ ഏത് ഭീഷണികളെയും നേരിടാന്‍ ഇന്ത്യ സദാ ജാഗരൂഗരാണ്. രാജ്യത്തിന്റെ അഭിമാനവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭീകരതയെ ആഗോള ഭീഷണിയായി വിശേഷിപ്പിച്ച അദ്ദേഹം, പല മേഖലകിളില്‍ നിന്നായി ഉയര്‍ന്നുവരുന്ന വെല്ലുവിളികളാണ് ഇന്ത്യ നേരിടുന്നതെന്നും പറഞ്ഞു. അടുത്ത 7-8 വര്‍ഷത്തിനുള്ളില്‍ സൈനിക നവീകരണത്തിനായി 130 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കായി 83 എല്‍സിഎ തേജസ് എച്ച്എഎല്‍ വാങ്ങുകയാണ്.
ഇന്ത്യയുടെ സുരക്ഷയും പ്രതിരോധ സംവിധാനവും ശക്തിപ്പെടുത്തുന്നതിന് നിരവധി നടപടികളാണ് മോദി സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ പ്രതിരോധ രംഗത്ത് 49 ശതമാനമായിരുന്ന നേരിട്ടുള്ള വിദേശ നിക്ഷേപം 74 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു
Post Your Comments