Latest NewsNewsIndia

വാസെ ഉപയോഗിച്ചത് 13 ഫോണുകൾ, മൃതദേഹം കണ്ടെത്തിയതിന്റെ അടുത്ത ദിവസം 5 ഫോണുകൾ നശിപ്പിച്ചു

ഔദ്യോഗിക ഫോൺ അടക്കം 5 മൊബൈൽ ഫോണുകൾ നശിപ്പിച്ചെന്ന് എൻഐഎ കണ്ടെത്തി.

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്കു മുൻപിൽ സ്‌ഫോടക വസ്തുക്കൾ നിറഞ്ഞ കാർ കണ്ടെത്തിയസംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ആ കാറിന്റെ ഉടമസ്ഥനെന്ന് അവകാശപ്പെട്ടിരുന്ന മൻസുഖ് ഹിരണിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ 2 പൊലീസ് ഇൻസ്‌പെക്ടർമാരും ഒരു സീനിയർ പൊലീസ് ഓഫിസറും നിരീക്ഷണത്തിലാണെന്നും ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നും എൻഐഎ അറിയിച്ചു.

read also:കൊറോണ വാക്സിനായി കഠിനമായി പരിശ്രമിച്ചു, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ നടക്കുന്നത് ഇന്ത്യയിൽ: നരേന്ദ്ര മോദി

ഈ കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയ്ക്ക് ‘ഹഫ്ത’ നൽകാൻ ഈ മാസം 3ന് അദ്ദേഹത്തിന്റെ ഓഫിസിൽ ചെന്നിരുന്നുവെന്നു ഹോട്ടലുടമ എൻഐഎയ്ക്ക് മൊഴി നൽകി. ഈ സമയം വാസെയുടെ ഒപ്പം 2 പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിട്ടിരുന്നു. അതിൽ കോൺസ്റ്റബിൾ വിനായക് ഷിൻഡെയെ എൻഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാസെ പഞ്ചനക്ഷത്ര ഹോട്ടലിൽ 100 ദിവസം താമസിച്ചതിന്റെ ബിൽ ഇനത്തിൽ 13 ലക്ഷം രൂപ അടയ്ക്കാൻ ദക്ഷിണ മുംബൈയിലെ ബിസിനസുകാരനെ ഫോണിൽ വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണു ചോദ്യം ചെയ്യപ്പെടാൻ ഇടയുള്ള രണ്ടാമത്തെയാൾ.

സ്ഫോടക വസ്തുക്കൾ നിറഞ്ഞ കാറിന്റെ ഉടമയായ ഹിരണിന്റെ മൃതദേഹം കണ്ടെത്തിയതിന്റെ അടുത്ത ദിവസം സച്ചിൻ വാസെ, ഔദ്യോഗിക ഫോൺ അടക്കം 5 മൊബൈൽ ഫോണുകൾ നശിപ്പിച്ചെന്ന് എൻഐഎ കണ്ടെത്തി. ഔദ്യോഗിക ഫോണിൽനിന്നുള്ള രേഖകൾ ശേഖരിക്കാൻ വിദഗ്ധ സഹായം തേടിയിരിക്കുകയാണ് എൻഐഎ .ആകെ 13 ഫോണുകളാണ് സച്ചിൻ വാസെ ഉപയോഗിച്ചിരുന്നത്. ഈ മാസം 2ന് മുംബൈ പൊലീസ് ആസ്ഥാനത്ത് വാസെയും 2 സഹപ്രവർത്തകരും പങ്കെടുത്ത കൂടിയാലോചനയിലാണു ഹിരണിന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് എടിഎസ് കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button